ഡല്‍ഹി: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെതിരായ സോണിയ ഗാന്ധിയുടെ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് പരാതി. മുസാഫര്‍പൂര്‍ അഭിഭാഷകന്‍ സുധീര്‍ ഓജയാണ് പരാതി നല്‍കിയത്. രാജ്യത്തിന്റെ പരമോന്നത അധികാരിയെ സോണിയ ഗാന്ധി അനാദരിക്കുകയാണെന്നാണ് സുധീര്‍ ഓജ ആരോപിച്ചത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതില്‍ കൂട്ടുപ്രതികളാണെന്നും അവര്‍ക്കെതിരെയും കേസെടുക്കണമെന്നും സുധീര്‍ ഓജ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം വായിച്ചുതീര്‍ന്നപ്പോഴേക്കും രാഷ്ട്രപതി തളര്‍ന്നെന്ന സോണിയ ഗാന്ധിയുടെ പരാമര്‍ശമാണ് വിവാദമായത്. പ്രസംഗത്തിന്റെ അവസാനമായപ്പോഴേക്കും രാഷ്ട്രപതി ക്ഷീണിതയായി. സംസാരിക്കാന്‍ പോലും പ്രയാസം അനുഭവപ്പെടുന്നു, പാവം എന്നായിരുന്നു സോണിയ ഗാന്ധിയുടെ പരാമര്‍ശം. പ്രസംഗം മുഴുവന്‍ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും സോണിയ ഗാന്ധി പറഞ്ഞിരുന്നു.
രാഷ്ട്രപതിയുടെ പ്രസംഗം ആവര്‍ത്തനമാണെന്നും മുശിപ്പിക്കുന്നതാണെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചിരുന്നു. സോണിയയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്നാണ് മകളും എംപിയുമായ പ്രിയങ്ക ഗാന്ധി പറഞ്ഞത്. സോണിയുടെ പരാമര്‍ശം രാഷ്ട്രപതിയുടെ അന്തസിനെ വ്രണപ്പെടുത്തുന്നതാണെന്നാണ് രാഷ്ട്രപതി ഭവന്‍ പ്രതികരിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment