Sunday, August 2, 2026
International News

യുഎസ് ഉത്പ്പന്നങ്ങള്‍ക്ക് പ്രതികാര താരിഫ് ചുമത്തുമെന്ന് കാനഡ

യുഎസ് ഉത്പ്പന്നങ്ങള്‍ക്ക് പ്രതികാര താരിഫ് ചുമത്തുമെന്ന് കാനഡ

കാനഡയില്‍ നിന്നുള്ള എല്ലാ ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് മറുപടിയായി സമാനമായ പ്രതികാരമായി യുഎസ് ഉത്പ്പന്നങ്ങള്‍ക്ക് താരിഫ് ചുമത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനം തീരുവ ചുമത്തുമെന്ന് ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചു. 

155 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്നും തുടര്‍ന്ന് 21 ദിവസത്തിനുളളില്‍ 125 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യമുളള അമേരിക്കന്‍ ഉത്പ്പന്നങ്ങള്‍ക്ക് കൂുതല്‍ താരിഫ് ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതോടെ അമേരിക്ക 12500 കോടി ഡോളര്‍ അധിക നികുതി നല്‍കേണ്ടി വരും. കനേഡിയന്‍ ഉപഭോക്താക്കള്‍ക്കും വിതരണ ശൃംഖലകള്‍ക്കും ഇതരമാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് 21 ദിവസം സമയം ലഭിക്കുമെന്നും ട്രൂഡോ വ്യക്തമാക്കി. 

കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക 25ശതമാനം തീരുവയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയത്. കാനഡയില്‍ നിന്ന് അമേരിക്കയിലേക്ക് വരുന്ന എണ്ണ ഉത്പന്നങ്ങള്‍ക്ക് പത്തു ശതമാനവും ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി. ചൈനിയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് പത്ത് ശതമാനം ഇറക്കുമതി തീരുമാനവും ഏര്‍പ്പെടുത്തി. അതേസമയം, അമേരിക്കയുടെ പുതിയ തീരുമാനത്തില്‍ പെട്ടെന്ന് ഒരു തീരുമാനം എടുക്കില്ലെന്നാണ് മെക്‌സിക്കോ വ്യക്തമാക്കിയത്. പുതിയ തീരുമാനത്തോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല.


Related News

Comments

No comments yet. Be the first to comment!

Leave a Comment