Sunday, August 2, 2026
India News

കേന്ദ്ര ബജറ്റ് 2025: വില കൂടുന്നതും കുറയുന്നതുമായ ഉത്പന്നങ്ങള്‍

കേന്ദ്ര ബജറ്റ് 2025: വില കൂടുന്നതും കുറയുന്നതുമായ ഉത്പന്നങ്ങള്‍


രാജ്യത്തിന് ഏറെ പ്രതീക്ഷകള്‍ നല്‍കികൊണ്ടാണ്  മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം ബജറ്റ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനം കഴിഞ്ഞതോടെ ഏതൊക്കെ ഉത്പന്നങ്ങള്‍ക്ക് വില കുറയും ഏതൊക്കെ ഉല്‍പ്പന്നങ്ങള്‍ക്ക് വില കൂടും എന്നും അറിയാനുള്ള ആകാംക്ഷ രാജ്യത്തെ ഓരോ പൗരനും ഉണ്ട്. പുതിയ ബജറ്റ് പ്രഖ്യാപനം അനുസരിച്ച് ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുറയും എന്നാണ് നിര്‍മല സിതാരാമന്‍ അറിയിച്ചിരിക്കുന്നത്. 

കാന്‍സര്‍, അപൂര്‍വ്വ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന ജീവന്‍രക്ഷാ മരുന്നുകളുടെയും കസ്റ്റംസ് ഡ്യൂട്ടി കുറച്ചതോടെ ഇനി ഇവയ്ക്ക് വില കുറയും. 36 ജീവന്‍ രക്ഷാ മരുന്നുകള്‍ക്കായിരിക്കും വില കുറച്ചത്. മൊബൈല്‍ ഫോണുകള്‍ക്ക് വില കുറയും: മൊബൈല്‍ ഫോണ്‍ ബാറ്ററി ഉല്‍പ്പാദനവുമായി ബന്ധപ്പെട്ടുള്ള നികുതി കുറയ്ക്കുന്നതോടെ ഫോണുകള്‍ക്ക് വില കുറയും. ഇവി ബാറ്ററികള്‍, സിങ്ക്, ലിഥിയംഅയണ്‍ ബാറ്ററി ചെരുപ്പ്, തുകല്‍, വെറ്റ് ബ്ലൂ ലെതര്‍, കാരിയര്‍ഗ്രേഡ് ഇതര്‍നെറ്റ് സ്വിച്ചുകള്‍, LCD/LED ടിവികളുടെ ഓപ്പണ്‍ സെല്ലുകള്‍, കപ്പലുകള്‍ നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍, മറൈന്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയാണ് വില കുറയുന്ന ഉത്പന്നങ്ങള്‍. 

നെയ്‌തെടുക്കുന്ന തുണിത്തരങ്ങള്‍ക്കുള്ള വിലയും ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് കൂടാതെ അവശ്യ വസ്തുക്കളല്ലാത്ത ആഡംബര ഉല്‍പ്പന്നങ്ങള്‍, പുകയില ഉല്‍പ്പന്നങ്ങള്‍, കാര്‍ബണ്‍ ബഹിര്‍ഗമനം കൂടിയ വാഹനങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പന വില ഉയരാനും സാധ്യതയുണ്ട്. ഫ്‌ളാറ്റ് പാനലുകളുടെ ഇറക്കുമതിയുടെ തീരുവയില്‍ 10 ശതമാനം മുതല്‍ 20 ശതമാനം വരെ വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഫ്‌ലാറ്റ് പാനല്‍ ഡിസ്‌പ്ലേയ്ക്ക് വില കൂടും.














Related News

Comments

No comments yet. Be the first to comment!

Leave a Comment