മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാം കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിനൊപ്പം മറ്റൊരു ചരിത്രനേട്ടത്തിന് കൂടി സാധ്യമാവുകയാണ്. തുര്‍ച്ചയായി എട്ട് തവണ കേന്ദ്ര ബജറ്റ് അവതരിപ്പിച്ച് ചരിത്രമെഴുതിയിരിക്കുകയാണ് ധനമനന്ത്രി നിര്‍മല സീതാരാമന്‍. സ്വതന്ത്ര ഭാരതത്തില്‍ ഏറ്റവുമധികം ബജറ്റുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച റെക്കോര്‍ഡാണ് നിര്‍മല സ്വന്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദി 2019ല്‍ രണ്ടാം തവണ അധികാരമേറ്റപ്പോഴാണ് ഇന്ത്യയുടെ ആദ്യ മുഴുവന്‍ സമയ വനിതാ ധനമന്ത്രിയായി നിര്‍മലാ സീതാരാമന്‍ നിയമിതയായത്. അതിനുശേഷം, 2024 ഫെബ്രുവരിയിലെ ഇടക്കാല ബജറ്റ് ഉള്‍പ്പെടെ ഏഴ് തുടര്‍ച്ചയായ ബജറ്റുകള്‍ അവര്‍ അവതരിപ്പിച്ചു. ഇന്നത്തെ അവതരണം കൂടി പരിഗണിച്ചാല്‍ 2019 മുതല്‍ 7 സമ്പൂര്‍ണ ബജറ്റും ഒരു ഇടക്കാല ബജറ്റുമാണ് നിര്‍മല അവതരിപ്പിച്ച്. ഇതോടെ ഏഴെണ്ണം അവതരിപ്പിച്ച സി.ഡി.ദേശ്മുഖിന്റെ റെക്കോര്‍ഡാണു നിര്‍മല മറികടന്നത്.
തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റ് നിലവില്‍ വന്ന 1952 ഏപ്രിലിനു ശേഷം തുടര്‍ച്ചയായി ഏറ്റവുമധികം ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡ് മൊറാര്‍ജി ദേശായിക്കായിരുന്നു. 1959 മുതല്‍ 64 വരെയുള്ള കാലഘട്ടത്തില്‍ ധനമന്ത്രിയായിരിക്കെ ആറ് ബജറ്റുകളും 1967-69 കാലത്ത് നാല് ബജറ്റുകളും മൊറാര്‍ജി ദേശായി അവതരിപ്പിച്ചിരുന്നു.
ഒമ്പത് ബജറ്റുകള്‍ അവതരിപ്പിച്ച പി. ചിദംബരവും എട്ട് ബജറ്റുകള്‍ അവതരിപ്പിച്ച പ്രണബ് മുഖര്‍ജിക്കും റെക്കോര്‍ഡുണ്ട്. പിവി നരസിംഹ റാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗ് 1991 മുതല്‍ 1995 വരെ അഞ്ച് ബജറ്റുകളാണ് അവതരിപ്പിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment