Sunday, August 2, 2026
India News

രാഷ്ട്രപതിക്കെതിരായ പരാമര്‍ശത്തില്‍ പുലുവാല് പിടിച്ച് സോണിയ ഗാന്ധി: വ്യാപക വിമര്‍ശനത്തിനിടെ അമ്മയെ സംരക്ഷിച്ച് മകള്‍ പ്രിയങ്ക രംഗത്ത്

രാഷ്ട്രപതിക്കെതിരായ പരാമര്‍ശത്തില്‍ പുലുവാല് പിടിച്ച് സോണിയ ഗാന്ധി: വ്യാപക വിമര്‍ശനത്തിനിടെ അമ്മയെ സംരക്ഷിച്ച് മകള്‍ പ്രിയങ്ക രംഗത്ത്


ഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തെക്കുറിച്ചുള്ള പ്രതികരണത്തില്‍ പുലിവാല് പിടിച്ച് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷയും പാര്‍ലമെന്റ് അംഗവുമായ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയതോടെ മകള്‍ പ്രിയങ്ക ഗാന്ധി ഇടപെട്ട് അമ്മയ്ക്ക് സംരക്ഷണം തീര്‍ത്തു.

പ്രസംഗത്തിന്റെ അവസാനം എത്തിയപ്പോഴേക്കും രാഷ്ട്രപതി തളര്‍ന്നു. അവര്‍ക്ക് സംസാരിക്കാന്‍ പോലും കഴിയുന്നുണ്ടായിരുന്നില്ല. പാവം- എന്നായിരുന്നു സോണിയ പ്രതികരിച്ചത്. പ്രസംഗം മുഴുവന്‍ വ്യാജ വാഗ്ദാനങ്ങളായിരുന്നുവെന്നും ജനങ്ങളുടെ പ്രശ്‌നങ്ങളെക്കുറിച്ച് രാഷ്ട്രപതി സംസാരിച്ചില്ലെന്നും സോണിയ ഗാന്ധി പറഞ്ഞു.

സോണിയയുടെ പരാമര്‍ശം രാഷ്ട്രപതിയുടെ പദവിയെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞ് രാഷ്ട്രപതി ഭവനും രംഗത്തെത്തി. രാഷ്ട്രപതി ഒരു ഘട്ടത്തിലും തളര്‍ന്നുപോയിട്ടില്ലെന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിനും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കുമായി സംസാരിക്കുക എന്നത് ക്ഷീണിപ്പിക്കുന്ന കാര്യമല്ലെന്നും രാഷ്ട്രപതിഭവന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

സോണിയയുടെ പരാമര്‍ശം ദരിദ്രരെയും ആദിവാസികളെയും അവഹേളിക്കുന്നതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശിച്ചത്. സോണിയയെ രാജ്യകുടുംബാഗംമായി പരിഹസിച്ചായിരുന്നു നരേന്ദ്രമോദിയുടെ പ്രതികരണം. രാജ കുടുംബത്തിന് അര്‍ബന്‍ നക്‌സല്‍ പോലെയുള്ള വാക്കുകളോടാണ് കൂടുതല്‍ പ്രിയമെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദരിദ്ര, ആദിവാസി വിരുദ്ധ സ്വഭാവമാണ് സോണിയയുടെ പ്രസ്താവനയില്‍ തെളിയുന്നതെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി. നഡയും കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് മാപ്പു പറയണമെന്നും നഡ്ഡ ആവശ്യപ്പെട്ടു. അതേസമയം സോണിയ ഗാന്ധിയുടെ പ്രതികരണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസുകാരുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടായില്ല. മകള്‍ പ്രിയങ്കമാത്രമാണ് പ്രതിരോധിച്ച് രംഗത്തെത്തിയത്.

തന്റെ അമ്മക്ക് 78 വയസായെന്നും രാഷ്ട്രപതിയെ അപമാനിക്കുന്ന രീതിയിലല്ല അവര്‍ സംസാരിച്ചതെന്നും വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും പ്രിയങ്ക പറഞ്ഞു. നീണ്ട പ്രസംഗം വായിച്ച് ക്ഷീണിതയായി എന്ന് പറഞ്ഞത് മറ്റൊരു അര്‍ഥത്തിലല്ല. രാഷ്ട്രപതിയെ അമ്മ ബഹുമാനിച്ചിട്ടേയുള്ളൂവെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.


Related News

Comments

No comments yet. Be the first to comment!

Leave a Comment