Sunday, August 2, 2026
India News

2047 ല്‍ വികസിത ഇന്ത്യയെന്ന സ്വപ്‌നം സാക്ഷാത്കരിക്കും, ബജറ്റ് ഇന്ത്യയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും നരേന്ദ്ര മോദി

2047 ല്‍ വികസിത ഇന്ത്യയെന്ന സ്വപ്‌നം സാക്ഷാത്കരിക്കും, ബജറ്റ് ഇന്ത്യയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുമെന്നും നരേന്ദ്ര മോദി



2047 ല്‍ വികസിത ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ ബജറ്റ് ആത്മവിശ്വാസവും ഊര്‍ജവുമാണ് ഇന്ത്യയ്ക്ക് പകര്‍ന്ന് നല്‍കുക. വളര്‍ച്ചയും വികസിത ഭാരതവുമാണ് ലക്ഷ്യം. 2047 ല്‍ വികസിത രാജ്യം എന്ന സ്വപ്നം ഇന്ത്യ സാക്ഷാത്കരിക്കും. ജനാധിപത്യ രാജ്യമായി ഇന്ത്യ 75 വര്‍ഷം പൂര്‍ത്തിയാക്കി എന്നത് അഭിമാനകരമാണ്. ജനങ്ങള്‍ മൂന്നാമതും ഭരിക്കാന്‍ അവസരം തന്നു. രാജ്യം നൂറാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുമ്പോള്‍ വികസിത ഭാരതം എന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കും എന്നും അദ്ദേഹം പറഞ്ഞു. 


ബജറ്റ് ഇന്ത്യയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തും. ഈ സമ്മേളനത്തില്‍ ചരിത്രപരമായ പല ബില്ലുകളും ഉണ്ടാകും. സുപ്രധാന തീരുമാനങ്ങള്‍ വരും. ഈ ബജറ്റ് രാജ്യത്തെ ജനങ്ങള്‍ക്ക് ഊര്‍ജ്ജമാകും എന്നും അദ്ദേഹം വ്യക്തമാക്കി.

സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെയും നരേന്ദ്ര മോദി വണങ്ങിയിരുന്നു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയും തുടര്‍ന്നും ലക്ഷ്മി ദേവി അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.  

ഈ ബജറ്റ് സമ്മേളനത്തില്‍ എംപിമാര്‍ എല്ലാം വികസിത ഭാരതം ശക്തിപ്പെടുത്തുന്നതിന് ആവശ്യമായ സംഭാവനകള്‍ ആയിരിക്കും നല്‍കുക. പ്രത്യേകിച്ച് യുവ എംപിമാരെ സംബന്ധിച്ച് ഇതൊരു സുവര്‍ണാവസരം ആയിരിക്കും. അവര്‍ വികസിത രാജ്യത്തിന് സാക്ഷിയാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു




Related News

Comments

No comments yet. Be the first to comment!

Leave a Comment