അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്തേക്ക് നടന്ന് ചരിത്രത്തിന്റെ പടികയറി സുനിത വില്യംസ്. ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിത എന്ന റെക്കോര്‍ഡാണ് സുനിത വില്യംസ് സ്വന്തമാക്കിയത്. ഒന്‍പത് തവണയായി 62 മണിക്കൂര്‍ 6 മിനിറ്റാണ് സുനിത ബഹിരാകാശത്ത് നടന്നത്. ഇതോടെ 2017ല്‍ നാസയുടെ ബഹിരാകാശ സഞ്ചാരി പെഗ്ഗി വിറ്റ്സന്‍ സ്ഥാപിച്ച 60 മണിക്കൂറും 21 മിനിറ്റും എന്ന റെക്കോര്‍ഡ് സുനിത വില്യംസ് മറികടന്നു.
കഴിഞ്ഞ ദിവസമാണ് സുനിത തന്റെ ഒന്‍പതാമത്തെ നടത്തം നടത്തിയത്. 5 മണിക്കൂര്‍ 26 മിനിറ്റുമാണ് സുനിത അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് പുറത്ത് ചിലവഴിച്ചത്. സ്റ്റാര്‍ലൈനറില്‍ ബഹിരാകാശ നിലയത്തിലെത്തി ഏഴ് മാസങ്ങള്‍ക്ക് ശേഷമുള്ള രണ്ടാമത്തേ നടത്തമായിരുന്നു അത്. സഹസഞ്ചാരിയായ ബുച്ച് വില്‍മോറും ഒപ്പമുണ്ടായിരുന്നു. അറ്റകുറ്റപ്പണികള്‍ക്കും ബഹിരാകാശത്ത് സൂക്ഷ്മജീവികള്‍ എങ്ങനെ ജീവിക്കുന്നുവെന്ന പഠനത്തിന്റെ ഭാഗമായാണ് ഇരുവരും പുറത്തിറങ്ങിയത്.
ബഹിരാകാശ നിലയത്തിലെ തകരാറുള്ള റേഡിയോ കമ്യൂണിക്കേഷന്‍ യൂണിറ്റ് ഇരുവരും വിജയകരമായി നീക്കി. നേരത്തേ 2 തവണ ശ്രമിച്ചിട്ടും ഈ ദൗത്യം പരാജയപ്പെട്ടിരുന്നു. 'ബഹിരാകാശത്തു നടക്കുന്ന ആദ്യത്തെയോ രണ്ടാമത്തെയോ ആളുകള്‍ ഞങ്ങളല്ലെന്ന് അറിയാം. പക്ഷേ ഈ നേട്ടം സാധ്യമായി' ബഹിരാകാശ നടത്തം അവസാനിക്കുന്നതിനു മുന്‍പു സുനിത പറഞ്ഞു.
Comments
No comments yet. Be the first to comment!
Leave a Comment