Sunday, August 2, 2026
India News

യമുനയില്‍ വിഷം കലര്‍ത്തിയെന്ന ആരോപണത്തില്‍ കെജ്‌രിവാളിന്റെ മറുപടി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

 യമുനയില്‍ വിഷം കലര്‍ത്തിയെന്ന ആരോപണത്തില്‍ കെജ്‌രിവാളിന്റെ മറുപടി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍



ഡല്‍ഹിയിലെ ജലവിതരണം തടസ്സപ്പെടുത്താന്‍  സംസ്ഥാന സര്‍ക്കാര്‍ യമുനയില്‍ വിഷം കലര്‍ത്തുകയാണെന്ന ആരോപണത്തില്‍ അരവിന്ദ് കെജ്‌രിവാളിന്റെ മറുപടി തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മറുപടി തള്ളിയ കമ്മീഷന്‍ കൃത്യമായ തെളിവ് ഹാജരാക്കാന്‍ കെജ്‌രിവാളിന് നാളെ വരെ സമയം നല്‍കിയിട്ടുണ്ട്. 

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമാണ് കുടിവെള്ളം ലഭിക്കുന്നത്. എന്നാല്‍ ഹരിയാന സര്‍ക്കാര്‍ യമുനയില്‍ നിന്ന് ഡല്‍ഹിയിലേക്ക് വരുന്ന വെള്ളത്തില്‍ വിഷം കലര്‍ത്തി ഇവിടേക്ക് അയച്ചിരിക്കുന്നു. നമ്മുടെ ഡല്‍ഹി ജല്‍ ബോര്‍ഡ് എഞ്ചിനീയര്‍മാരുടെ ജാഗ്രത മൂലമാണ് ഈ വെള്ളം വിതരണം ചെയ്യുന്നത് തടയാന്‍ സാധിച്ചത് എന്നാണ് കെജ്‌രിവാള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആരോപിച്ചത്. തുടര്‍ന്നാണ് ബിജെപിയുടെ പരാതിയില്‍ തെരഞ്ഞെടുപ്പ്  കമ്മീഷന്‍ വിശദീകരണം തേടിയത്. 

എന്നാല്‍ വസ്തുതകളുടെ ബലത്തിലാണ് താന്‍ സംസാരിച്ചത് എന്ന മറുപടിയാണ് കെജ്‌രിവാള്‍ നല്‍കിയത്. എന്നാല്‍ ഈ മറുപടിയില്‍ കടുത്ത അതൃപ്തിയാണ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് കുടിവെള്ളത്തില്‍ര്‍ ഹരിയാന സര്‍ക്കാര്‍ ഏത് വിഷമാണ് ചേര്‍ത്തത്? എത്ര അളവില്‍ ചേര്‍ത്തിട്ടുണ്ട്? വിഷം എവിടെ നിന്നാണ് കണ്ടെത്തിയത്? ദില്ലി ജലബോര്‍ഡിലെ ഏത് എഞ്ചിനീയര്‍ എവിടെ വച്ച് എപ്പോള്‍ ഈ വിഷം കണ്ടെത്തി?  ദില്ലിയിലെ കുടിവെള്ളത്തിലേക്ക് വിഷം കലരുന്നത് തടയാന്‍ ജലബോര്‍ഡ് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുുണ്ടോ? എന്നീ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും കെജ്‌രിവാളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം കെജ്‌രിവാളിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്നലെ രംഗത്ത് വന്നിരുന്നു. മദ്യ കുംഭകോണത്തിന്റെ ശില്‍പ്പി എന്നാണ് അദ്ദേഹം എ എ പി നേതാവിനെ വിശേഷിപ്പിച്ചത്. കെജ്‌രിവാള്‍ വരുമ്പോള്‍ ഒരു ചെറിയ കാറായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പുതിയൊരു തരം രാഷ്ട്രീയം അവതരിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഡല്‍ഹിയെ വലിയ തോതില്‍ മാറ്റി മറിക്കുമെന്ന വാഗ്ദാനമുണ്ടായി. എന്നാല്‍ ഡല്‍ഹിയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് അദ്ദേഹത്തെ ആവശ്യമുള്ളപ്പോള്‍, അദ്ദേഹത്തെ എവിടെയും കണ്ടില്ല. ഡല്‍ഹിയില്‍ കലാപം നടന്നപ്പോള്‍ അദ്ദേഹത്തെ എവിടെയും കാണാനില്ലായിരുന്നു. അദ്ദേഹം ശുദ്ധ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിച്ചു, പക്ഷേ ഏറ്റവും വലിയ മദ്യ കുംഭകോണം നടന്നത് ഡല്‍ഹിയിലാണെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. 


Related News

Comments

No comments yet. Be the first to comment!

Leave a Comment