അമേരിക്കയില്‍ യാത്രാ വിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിട്ട് തര്‍ന്ന അപകടത്തില്‍ യാത്രക്കാരുടെ മൃതദേഹങ്ങള്‍ നദിയില്‍ നിന്നും കണ്ടെടുക്കുന്നു. വാഷിങ്ടണ്‍ ഡിസിയില്‍ റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം വെച്ച് അപകടം സംഭവിക്കുകയും വിമാനം നദിയില്‍ പതിക്കുകയുമായിരുന്നു. ഇതുവരെ 18 യാത്രക്കാരുടെ മൃതദേഹങ്ങളാണ് നദിയില്‍ നിന്നും കണ്ടെടുത്തത്. ബാക്കി യാത്രക്കാര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. വിമാനത്തില്‍ ഏതാണ്ട് 65 ഓളം പേര്‍ ഉണ്ടായിരുന്നതായാണ് ലഭിക്കുന്ന വിവരം.
കന്‍സാസിലെ വിചിതയില്‍ നിന്നും പുറപ്പെട്ട അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ 5342 ഫ്‌ലൈറ്റാണ് അപകടത്തില്‍പ്പെട്ടത്. വിമാനം റെയ്ഗന്‍ നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെയാണ് അപകടമുണ്ടായത്. അപകടത്തെത്തുടര്‍ന്ന് റിഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടേക്ക് ഓഫും ലാന്‍ഡിങ്ങുമെല്ലാം നിര്‍ത്തിവെച്ചെരുന്നു.
മുന്നൂറിലേറെ പേര്‍ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് 24 അടി ആഴമുള്ള നദിയില്‍ തിരയുന്നത്. ഇരുട്ടും കൊടും തണുപ്പും ആദ്യ മണിക്കൂറുകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. നടുക്കുന്ന അപകടമാണുണ്ടായതെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളെ അറിയിച്ചത്.
Comments
No comments yet. Be the first to comment!
Leave a Comment