Sunday, August 2, 2026
International News

ബഹിരാകാശത്ത് കുടുങ്ങിയവരെ തിരികെ എത്തിക്കണം; മസ്‌കിനോട് സഹായം ആവശ്യപ്പെട്ട് ട്രംപ്

ബഹിരാകാശത്ത് കുടുങ്ങിയവരെ തിരികെ എത്തിക്കണം; മസ്‌കിനോട് സഹായം ആവശ്യപ്പെട്ട് ട്രംപ്

ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്ല്യംസിനെയും ബുച്ച് വില്‍മോറിനെയും തിരികെ എത്തിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ സഹായം ആവശ്യപ്പെട്ട് ഡോണള്‍ഡ് ട്രംപ്. ഒരാഴ്ച നീളുന്ന ദൗത്യത്തിനായാണ് സുനിത വില്ല്യംസും ബുച്ച് വില്‍മോറും ബഹിരാകാശത്ത് എത്തിയത്. 

എന്നാല്‍, പേടകത്തിന് സാങ്കേതിക പ്രശ്‌നങ്ങള്‍ വന്നതോടെ ഇരുവരും ഐഎസ്എസില്‍ കുടുങ്ങി. ഏഴ് ദിവസം കണക്ക് കൂട്ടിയ യാത്ര ഇപ്പോള്‍ ആറുമാസം പിന്നിട്ടു. നേരത്തെ സുനിത വില്ല്യംസിനെയും വില്‍മോറിനെയും തിരിച്ചെത്തിക്കാന്‍ നാസ സ്‌പെയ്‌സ് എക്‌സിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബൈഡന്‍ സര്‍ക്കാര്‍ ഇതില്‍ താല്‍പ്പര്യം കാണിച്ചില്ലെന്ന് സ്‌പേസ് എക്‌സ് സിഇഒ ഇലോണ്‍ മസ്‌ക് പറഞ്ഞു. 

സ്‌പെയ്‌സ് എക്‌സിന്റെ സ്റ്റാര്‍ലൈനറിലായിരുന്നു ഇരുവരുടെയും യാത്ര. സുനിത വില്ല്യംസും ബുച്ച് വില്‍മോറും ഒറ്റപ്പെട്ടിട്ടില്ലെന്നും പൂര്‍ണ്ണ പ്രതീക്ഷയോടെയാണ് അവര്‍ ബഹിരാകാശത്ത് കഴിയുന്നതെന്നും നാസ അറിയിച്ചു. സ്പേസ് എക്സ് വിക്ഷേപിച്ച ക്രൂ 9 പേടകത്തില്‍ ഇവരെ തിരികെ കൊണ്ട് വരാനാണ് തീരുമാനം. നാസയുടെ റിപ്പോര്‍ട്ട് പ്രകാരം 2025 ഫെബ്രുവരിയോടെ മാത്രമേ ഇരുവരെയും തിരികെയെത്തിക്കാന്‍ കഴിയു.


Related News

Comments

No comments yet. Be the first to comment!

Leave a Comment