Sunday, August 2, 2026
India News

കീറിയ ജീന്‍സും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിച്ചുവന്നാല്‍ ഇറക്കിവിടും: മുംബൈ സിദ്ധിവിനായക ക്ഷേത്രം

 കീറിയ ജീന്‍സും, ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും ധരിച്ചുവന്നാല്‍ ഇറക്കിവിടും: മുംബൈ സിദ്ധിവിനായക ക്ഷേത്രം



ക്ഷേത്രത്തിന്റെ ഡ്രസ്‌കോഡ് പാലിക്കാത്തവരെ ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്ന് മുംബൈ സിദ്ധിവിനായക ക്ഷേത്രം. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളും കീറിയ ജീന്‍സും ധരിച്ച് ദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തിറങ്ങിയ പുതിയ ഉത്തരവില്‍  വ്യക്തമാക്കിയിരിക്കുന്നത്. 

ശരീരം പൂര്‍ണമായും മറയ്ക്കുന്ന തരത്തിലുള്ള, ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ച വസ്ത്രങ്ങള്‍ ധരിച്ച് വേണം അടുത്തയാഴ്ച മുതല്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്താന്‍. അല്ലാത്തവരെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല എന്നാണ് ക്ഷേത്രം അധികാരികള്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. 

ക്ഷേത്രത്തിലെക്ക് ധരിച്ച് വരുന്ന വസ്ത്രത്തിന്റെ പേരില്‍ വിശ്വാസികളില്‍ നിന്നും ഉള്‍പ്പടെ വലിയ രീതിയിലുള്ള പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തത് എന്നാണ് ശ്രീ സിദ്ധിവിനായക ഗണപതി ക്ഷേത്രം ട്രസ്റ്റ് പറഞ്ഞത്. 

മുറിഞ്ഞതോ കീറിയ രീതിയിലോ ഉള്ള ട്രൗസറുകള്‍, ഷോര്‍ട്ട് സ്‌കര്‍ട്ട്, ശരീരഭാഗങ്ങള്‍ വെളിവാക്കുന്ന വസ്ത്രം എന്നിവ ധരിച്ച ഭക്തരെ ക്ഷേത്രത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment