Sunday, August 2, 2026
International News

ട്രൂഡോയുടെ പിന്‍ഗാമിയായി വരുമോ ഇന്ത്യന്‍ വംശജ? ലോകരാജ്യങ്ങളില്‍ ചര്‍ച്ചയായി കാനഡയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി റൂബി ധല്ല; ഇന്ത്യയ്ക്ക് നേട്ടമാകും

ട്രൂഡോയുടെ പിന്‍ഗാമിയായി വരുമോ ഇന്ത്യന്‍ വംശജ? ലോകരാജ്യങ്ങളില്‍ ചര്‍ച്ചയായി കാനഡയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി റൂബി ധല്ല; ഇന്ത്യയ്ക്ക് നേട്ടമാകും


കൊച്ചി: ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി ആര് എന്ന ചോദ്യം കാനഡയില്‍ മത്രമല്ല, ഇപ്പോള്‍ ഇന്ത്യയിലും സജീവ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഉത്തരം വളരെ വേഗത്തില്‍ പറയാനാകില്ലെങ്കിലും ഒരു ഇന്ത്യന്‍ വംശജ ആ സ്ഥാനത്തേക്ക് വരാനുള്ള സാധ്യതയാണ് കാനഡയെ ഇപ്പോള്‍ ഇന്ത്യയുടെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റാന്‍ കാരണം. ഇന്ത്യയില്‍ നിന്ന് കാനഡയില്‍ സ്ഥിര താമസമാക്കിയ വ്യവസായിയും മോഡലും സമൂഹ്യപ്രവര്‍ത്തകയുമായ റൂബി ധല്ലയാണ് മറ്റൊരു ചരിത്രം സൃഷ്ടിക്കാന്‍ കാനഡയുടെ പ്രധാനമന്ത്രി പദത്തിലേക്കുള്ള മത്സരത്തിന് തയാറായിരിക്കുന്നത്.

ബ്രിട്ടണ്‍ന്റെ മുന്‍ പ്രധാനമന്ത്രി ഋഷി സുനിക് ഇന്ത്യന്‍ വംശനായിരുന്നു. അതിനു ശേഷം മറ്റൊരു വിദേശ വിദേശരാജ്യത്തിന്റെ തലപ്പത്തേക്ക് ഇന്ത്യന്‍ വംശജയുടെ പേര് കേള്‍ക്കുന്നു എന്നതാണ് കാനഡ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത്. കാനഡയിലെ ജനസംഖ്യയില്‍ വലിയൊരു വിഭാഗം ഇന്ത്യയില്‍ നിന്നുള്ളവരായതിനാല്‍ വലിയ സാധ്യതയാണ് റൂബിക്കുള്ളത്. രാജ്യത്തെ പ്രബല പാര്‍ട്ടിയായ ലിബറല്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു എന്നതും റൂബിക്ക് നേട്ടമാണ്.

14 വയസുമുതല്‍ ലിബറല്‍ പാര്‍ട്ടിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന റൂബി ധല്ല 2004 മുതല്‍ 2011 വരെ പാര്‍ലമെന്റ് അംഗമായി പ്രവര്‍ത്തിച്ചുണ്ട്. കനേഡയിന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിതകൂടിയാണ് റൂബി ധല്ല. റൂബിയുടെ വിജയം രാജ്യത്തിന്റെ വ്യവസായ രംഗത്തിനും ഇന്ത്യയുമായുള്ള സൗഹൃദ വാണിജ്യ ബന്ധങ്ങളും ശക്തിപ്പെടുത്താന്‍ കഴിയുമെന്നും വിലയിരുത്തുന്നുണ്ട്.

പഞ്ചാബില്‍നിന്ന് കാനഡയിലെ വിന്നിപെഗിലേക്ക് കുടിയേറിയ സിഖ് കുടുംബത്തില്‍ 1974-ലാണ് റൂബിയുടെ ജനനം. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന്റെ പശ്ചാത്തലത്തില്‍ പത്താം വയസില്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് കത്തെഴുതിയതാണ് റൂബി ധല്ലയെ പ്രശസ്തയാക്കുന്നത്. കത്തിന് മറുപടിയെഴുതിയ ഇന്ദിര ഗാന്ധി ഇന്ത്യയിലേക്ക് വരുമ്പോള്‍ തന്നെ നേരില്‍ കാണാന്‍ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ ധല്ല ഇന്ത്യയിലെത്തുന്നതിന് മുന്‍പ് ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടു.

യൂണിവേഴ്സ്റ്റി ഓഫ് വിന്നിപെഗില്‍ ബയോ കെമിസ്ട്രിയില്‍ ബിരുദം നേടിയ ധല്ല കനേഡിയന്‍ മെമോറിയല്‍ കോളേജ് ഓഫ് കൈറോപ്രാക്ടിക്കില്‍ നിന്ന് ബിരുദാനന്ദര ബിരുദം നേടി. 1993-ല്‍ കനേഡിയ മിസ് ഇന്ത്യ മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാനഡയില്‍ ചിത്രീകരിച്ച ക്യോന്‍ കിസ് ലിയേ എന്ന ഹിന്ദി സിനിമയില്‍ അഭിനയിച്ചു.

പ്രധാനമന്ത്രി പോള്‍ മാര്‍ട്ടിന്റെ നാമനിര്‍ദ്ദേശത്തിലാണ് 2004-ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. തുടര്‍ന്ന് ഹൗസ് ഓഫ് കോമണ്‍സ് സ്റ്റാന്റിങ് കമ്മിറ്റി ഓണ്‍ ഹെല്‍ത്തിന്റെ ചുമതലയേറ്റു. തെക്കന്‍ ഏഷ്യയിലെ സുനാമി ദുരിതബാധിതര്‍ക്ക് ധനസമാഹരണത്തിന് ധല്ലയുടെ നേതൃത്വത്തില്‍ നടന്ന കാനഡ ഫോര്‍ ഏഷ്യ എന്ന സംഗീതസദസ് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങള്‍ മെച്ചപ്പെടുത്താനുള്ള കനേഡിയന്‍ സര്‍ക്കാറിന്റെ ചര്‍ച്ചകളിലെല്ലാം ധല്ലയും ഭാഗമായിരുന്നു.

2009-ല്‍ ടൊറോന്റോ സ്റ്റാര്‍ എന്ന പത്രം റൂബി ധല്ലയ്ക്കെതിരേ ശക്തമായ ആരോപണവുമായി രംഗത്തുവന്നു. അനധികൃത കുടിയേറ്റക്കാരായ രണ്ടു സ്ത്രീകളെ അമ്മയെ പരിചരിക്കാന്‍ ജോലിക്കെടുത്തുവെന്നും അവരെ ഉപദ്രവിച്ചുവെന്നുമായിരുന്നു ആരോപണം. പ്രതിപക്ഷം ഇതേറ്റു പിടിച്ചതോടെ വലിയ വിവാദമായി. മാസങ്ങള്‍ നീണ്ട കോടതി വ്യവഹാരത്തിന് ശേഷം ധല്ല കുറ്റവിമുക്തയായി.

ഹെല്‍ത്ത് കെയര്‍ റിയല്‍ എസ്റ്റേറ്റ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ധല്ല ഗ്രൂപ്പിന്റെ സി.ഇ.ഒയും പ്രസിഡന്റുമാണ് റൂബി ധല്ല. സഹോദരന്‍ നീല്‍ ധല്ലയുടെ മരണശേഷമാണ് ധല്ല ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment