പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഡോണള്‍ഡ് ട്രംപിനെ കാണാന്‍ അമേരിക്കയിലേക്ക്. ഫെബ്രുവരിയിലാണ് സന്ദര്‍ശനം നടക്കുക. തീയ്യതി പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം മോദി ട്രംപിനെ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇരുരാജ്യങ്ങള്‍ക്കും പ്രയോജനം ചെയ്യുന്നതിനും ലോകത്തിന് മികച്ച ഭാവി രൂപപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി പറഞ്ഞു. വരാനിരിക്കുന്ന വിജയകരമായ കാലയളവിന് ആശംസകള്‍ നേരുന്നുവെന്നും മോദി എക്സില്‍ കുറിച്ചിരുന്നു.
നരേന്ദ്ര മോദിയുമായി ദീര്‍ഘനേരം സംഭാഷണത്തില്‍ ഏര്‍പ്പെട്ടുവെന്നും ട്രംപ് വ്യക്തമാക്കി. ഫെബ്രുവരിയില്‍ അദ്ദേഹം വൈറ്റ് ഹൗസ് സന്ദര്‍ശിക്കാമെന്ന് ഉറപ്പ് നല്‍കിയതായും ട്രംപ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അമേരിക്കയില്‍ അനധികൃതമായി താമസിക്കുന്നവരെ തിരിച്ച് ഇന്ത്യയില്‍ എത്തിക്കുമെന്നും മോദി അറിയിച്ചതായി ട്രംപ് വ്യക്തമാക്കി.
വീണ്ടും അധികാരത്തിലെത്തിയ ട്രംപ് ആദ്യം അമേരിക്ക എന്ന അജണ്ടയില്‍ മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യയോടുളള നയവും മാറ്റുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. ഈ സാഹചര്യത്തില്‍ മോദി- ട്രംപ് കൂടിക്കാഴ്ചക്ക് പ്രസക്തിയേറെയാണ്.
Comments
No comments yet. Be the first to comment!
Leave a Comment