ഉത്തരാഖണ്ഡില്‍ യൂണിഫോം സിവില്‍ കോഡ് (യുസിസി) പ്രാബല്യത്തില്‍. ഇന്നുമുതല്‍(ജനുവരി 27) രാജ്യത്ത് യുസിസി നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അറിയിച്ചു. ഇതോടെ സ്വാതന്ത്ര്യാനന്തരം യുസിസി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാവുകയാണ് ഉത്തരാഖണ്ഡ്.
2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെ ജനങ്ങള്‍ക്ക് ബിജെപി നല്‍കിയ വാഗ്ദാനമായിരുന്നു യുസിസി. ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിച്ചതോടെ കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡ് നിയമസഭയില്‍ യുസിസി ബില്‍ പാസായി. തുടര്‍ന്ന് ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ നടപ്പാക്കുന്നതിനായുള്ള ബില്ലിന് ഇക്കഴിഞ്ഞ മാര്‍ച്ച് 11ന് രാഷ്ട്രപതി അംഗീകാരം നല്‍കിയിരുന്നു. ഭരണഘടനയിലെ 201-ാം അനുഛേദപ്രകാരമാണ് രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത്.
ഏകീകൃത സിവില്‍കോഡ് നിയമപ്രകാരം ലിവിംഗ്-ടുഗദര്‍ ബന്ധത്തിലേക്ക് കടക്കുന്നവര്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണം. 21 വയസിന് താഴെയുള്ളവര്‍ ലിവിന്‍-റിലേഷനിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ രക്ഷിതാക്കളുടെ അനുമതി ആവശ്യമാണെന്നും വ്യവസ്ഥയിലുണ്ട്. ചട്ടം ലംഘിച്ചാല്‍ തടവും പിഴയും ശിക്ഷ ലഭിച്ചേക്കാം. കൂടാതെ സംസ്ഥാനത്തെ എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യണമെന്നതും നിര്‍ബന്ധമായിരിക്കുകയാണ്. വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് 21 വയസ് പൂര്‍ത്തിയാകണമെന്നും നിര്‍ബന്ധമുണ്ട്. വിവാഹം, വിവാഹമോചനം ബഹുഭാര്യത്വം, ബഹുഭര്‍തൃത്വം, തലാഖ് എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും ഒരേ അവകാശങ്ങളായിരിക്കും. അതേസമയം പട്ടികവര്‍ഗക്കാരെ യുസിസി നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment