Sunday, August 2, 2026
India News

സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതി പരാമര്‍ശിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്

സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതി പരാമര്‍ശിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ കേസ്


സുഭാഷ് ചന്ദ്ര ബോസിന്റെ  മരണ തീയതി പരാമര്‍ശിച്ചതില്‍ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിലാണ് കൊല്‍ക്കത്ത പൊലീസ് രാഹുലിനെതിരെ കേസെടുത്തത്. 

ജനുവരി 23നായിരുന്നു സുഭാഷ് ചന്ദ്ര ബോസിന്റ ജന്മദിനം. അദ്ദേഹത്തെ സ്മരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലാണ് പരാമര്‍ശം. 1945 ഓഗസ്റ്റ് 18-ന് സുഭാഷ് ചന്ദ്ര ബോസ് മരിച്ചെന്നായിരുന്നു രാഹുലിന്റെ പോസ്റ്റിലുള്ളത്. 

ഇതിന് പിന്നാലെ വിവിധ വിഭാഗങ്ങളില്‍ നിന്ന് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനം ഉണ്ടായി. രാഹുല്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആര്‍ക്കും അറിയില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനില്‍ക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരിച്ചു. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹമായ കാര്യങ്ങള്‍ കോണ്‍ഗ്രസ് മറച്ചുവയ്ക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷും ആരോപിച്ചു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment