ഡല്‍ഹി മെട്രോയില്‍ കഴിഞ്ഞ ഒരു വര്‍ഷം യാത്രക്കാര്‍ മറന്നുവെച്ച സാധനങ്ങളുടെ കണക്ക് പുറത്ത്. മെട്രോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2024 ല്‍ മാത്രം 40 ലക്ഷം രൂപ, 89 ലാപ്‌ടോപ്പ്, 193 മൊബൈല്‍ ഫോണുകള്‍, 9 താലിമാല എന്നിങ്ങനെയാണ് വിവിധ യാത്രക്കാര്‍ മറന്ന് വെച്ചിരിക്കുന്നത്. ഇതില്‍ മിക്ക സാധനങ്ങളും യാത്രക്കാര്‍ ഉമസ്ഥാവകാശം തെളിയിച്ചതോടെ മെട്രോ അധികൃതര്‍ തിരിച്ച് നല്‍കിയിരുന്നു.
പല യാത്രക്കാരും മെട്രോ സ്‌റ്റേഷനിലെ എക്‌സറേ ബാഗേജ് സ്‌കാനറിന് സമീപത്ത് സാധനങ്ങള്‍ മറന്നു വെച്ചു എന്നാണ് മെട്രോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവിധ യാത്രക്കാര്‍ പലതവണയായി മറന്നുവെച്ച പണമെല്ലാം കൂട്ടിയാണ് തുക 40.74 ലക്ഷത്തിന് അടുത്തെത്തിയത്. യുഎസ് ഡോളര്‍, സൗദി റിയാല്‍ ഉള്‍പ്പെടെ വിദേശ കറന്‍സികളും മെട്രോയില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
ഇതിന് പുറമെ മെട്രോയില്‍ ആത്മഹത്യ ചെയ്തവരുടെ കണക്കുകളും പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹി മെട്രോ നെറ്റ്വര്‍ക്കില്‍ 59 ആത്മഹത്യാശ്രമങ്ങളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. അതില്‍ 23 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 33 പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു. മൂന്നുപേരെ രക്ഷപ്പെടുത്താനായി.
Comments
No comments yet. Be the first to comment!
Leave a Comment