Sunday, August 2, 2026
India News

ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു; എംഎഫ് ഹുസൈന്റെ പെയിന്റിങ്ങുകള്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ്

ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു; എംഎഫ് ഹുസൈന്റെ പെയിന്റിങ്ങുകള്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവ്


ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചു എന്ന പരാതിയില്‍ എംഎഫ് ഹുസൈന്റെ പെയിന്റിങ്ങുകള്‍ പിടിച്ചെടുക്കാന്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടു. അഭിഭാഷകയായ അമിത സച്‌ദേവാണ് എംഎഫ് ഹുസൈന്റെ പെയിന്റിങ്ങുകള്‍ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നതായും ഇതിനെതിരെ നടപടി സ്വീകരിക്കണം എന്നും ആവശ്യപ്പെട്ട് പരാതി നല്‍കിയത്. ഈ പരാതിയിലാണ് രണ്ട് പെയിന്റിങ്ങുകള്‍ പിടിച്ചെടുക്കാന്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സാഹല്‍ മോന്‍ഗ ഉത്തരവിട്ടത്.

കഴിഞ്ഞ മാസം ജന്‍പഥ് റോഡിലെ ഡല്‍ഹി ആര്‍ട്ട് ഗാലറിയില്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം നടന്നിരുന്നു. ഇതില്‍ ഉള്‍പ്പെട്ട ചിത്രങ്ങള്‍ക്കെതിരെ ഡിസംബര്‍ 9നു അമിത പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസില്‍ പരാതി നല്‍കിയത്. പ്രദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പടെ നല്‍കിയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് അമിതയുടെ പരാതിയില്‍ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഗാലറിയിലെത്തി പരിശോധന നടത്തിയെങ്കിലും ചിത്രങ്ങള്‍ കണ്ടെത്തിയില്ല. പിന്നാലെ ഡിസംബര്‍ 12നു പരാതിക്കാരി പട്യാല ഹൗസ് കോടതിയെ സമീപിക്കുകയായിരുന്നു.

ഇതുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നാണ് കോടതി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രദര്‍ശനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നാണ് പോലീസ് കോടതിയെ അറിയിച്ചിരിക്കുന്നത്. 



Related News

Comments

No comments yet. Be the first to comment!

Leave a Comment