Sunday, August 2, 2026
International News

അധികാരമേറ്റ് മൂന്നാംനാള്‍ ആദ്യ തിരിച്ചടി: ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം കോടതി തടഞ്ഞു; തിരിച്ചടിയുണ്ടായത് ജനം എതിര്‍ത്ത ബില്ലിന്

അധികാരമേറ്റ് മൂന്നാംനാള്‍ ആദ്യ തിരിച്ചടി: ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നീക്കം കോടതി തടഞ്ഞു; തിരിച്ചടിയുണ്ടായത് ജനം എതിര്‍ത്ത ബില്ലിന്


വാഷിങ്ടന്‍:  അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് അധികാരമേറ്റ ശേഷം വിവാദപരമായ ഒട്ടേറെ ബില്ലുകളിലാണ് ഒപ്പുവച്ചത്. അതില്‍ ഒന്നായിരുന്നു ജന്മാവകാശ പൗരത്വം അവസാനിപ്പിക്കാനുള്ള നിയമം. ചുമതലയേറ്റ ശേഷം ആദ്യം ഒപ്പുവച്ച ബില്ലുകളിലൊന്നാണിത്. അമേക്കന്‍ ജനതയ്ക്കുവേണ്ടി എന്ന വ്യാഖ്യാനത്തോടെ നിയമം നടപ്പാക്കി തുടങ്ങാനിരിക്കെ കടുത്ത തിരിച്ചടിയാണ് ഇപ്പോഴുണ്ടായത്.

ഉത്തരവ് നടപ്പിലാക്കാനുള്ള നീക്കം സിയാറ്റിലിലെ ഫെഡറല്‍ ജഡ്ജ് താല്‍ക്കാലികമായി തടഞ്ഞതാണ് ട്രംപിന് തിരിച്ചടിയായത്. 14 ദിവസത്തേക്ക് തുടര്‍നടപടികള്‍ സ്റ്റേ ചെയ്തതു. ഉത്തരവ് നഗ്‌നമായ ഭരണഘടനാ ലംഘനമാണെന്ന് ജഡ്ജ് ജോണ്‍ കോഗ്‌നോര്‍ പറഞ്ഞു. വാഷിങ്ടന്‍, അരിസോണ, ഇല്ലിനോയിസ്, ഒറിഗോണ്‍ നാലു സംസ്ഥാനങ്ങളുടെ അഭ്യര്‍ഥന പ്രകാരം പരിഗണിച്ച കേസിലാണ് ട്രംപിന്റെ ഉത്തരവിന് താല്‍ക്കാലിക സ്റ്റേ അനുവദിച്ചത്.

യുഎസ് മണ്ണില്‍ ജനിക്കുന്ന എല്ലാ കുട്ടികള്‍ക്കും പൗരത്വം ഉറപ്പുനല്‍കുന്ന ഭരണഘടനയുടെ 14-ാം ഭേദഗതിയുടെ നഗ്‌നമായ ലംഘനമാണ് ഉത്തരവെന്ന് വാദിച്ചാണ് ഡമോക്രാറ്റിക് നേതൃത്വത്തിലുള്ള സംസ്ഥാനങ്ങള്‍ താല്‍ക്കാലിക നിയന്ത്രണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ട്രംപ് അധികാരമേറ്റതിന് പിന്നാലെയാണ് ജന്മവകാശ പൗരത്വം ഒഴിവാക്കുന്ന ഉത്തരവില്‍ ഒപ്പുവച്ചത്. പുതിയ ഉത്തരവനുസരിച്ച്, മാതാപിതാക്കളിലൊരാള്‍ക്കെങ്കിലും പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഇല്ലെങ്കില്‍ അവര്‍ക്ക് ജനിക്കുന്ന കുഞ്ഞിന് യുഎസില്‍ പൗരത്വം ലഭിക്കില്ല. നിയമവിരുദ്ധമായി യുഎസില്‍ കഴിയുന്നവരുടെയും താല്‍ക്കാലത്തേക്കു വരുന്നവരുടെയും മക്കള്‍ യുഎസിന്റെ അധികാരപരിധിയില്‍ വരില്ലെന്ന് വ്യാഖ്യാനിച്ചാണ് ഉത്തരവ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment