Sunday, August 2, 2026
International News

പെണ്‍കുട്ടികള്‍ വഴിതെറ്റി പോകുന്നുവെന്ന് വിചിത്ര വാദം: വിവാഹ പ്രായം ഒന്‍പത് വയസാക്കി കുറച്ചു ഇറാഖ്; നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കി

പെണ്‍കുട്ടികള്‍ വഴിതെറ്റി പോകുന്നുവെന്ന് വിചിത്ര വാദം: വിവാഹ പ്രായം ഒന്‍പത് വയസാക്കി കുറച്ചു ഇറാഖ്; നിയമ ഭേദഗതി പാര്‍ലമെന്റ് പാസാക്കി


ബാഗ്ദാദ്: സ്ത്രീകളുടെ മൗലീക അവകാശങ്ങള്‍ പോലും അതി നിഷ്ഠൂരമായി ലംഘിക്കപ്പെടുന്ന സംഭവങ്ങള്‍ക്ക് പേരുകേട്ട രാജ്യമാണ് ഇറാഖ്. സാമൂഹ്യ ഇടപെടലുകളിലും വസ്ത്രധാരണത്തിലുമെല്ലാം ഭരണകൂടത്തിന്റെ കര്‍ശനമായ നിയന്ത്രണം സ്ത്രീകള്‍ക്കുമേലെയുണ്ട്. ഓരോഘട്ടത്തിലും നിയമമായും ഉത്തരവുകളായും സ്ത്രീകളെ അടിച്ചമര്‍ത്തി ഭരിക്കുന്ന രീതിയാണ് എക്കാലത്തും ഇറാഖ് ഭരണകൂടം സ്വീകരിച്ച് പോന്നിട്ടുള്ളത്. ഇപ്പോഴിതാ പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തില്‍ ഞെട്ടിപ്പിക്കുന്ന നിയമം പാസാക്കിയിരിക്കുകയാണ് ഇറാഖ് പാര്‍ലമെന്റ്.

പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഒമ്പത് വയസാക്കി കുറയ്ക്കാനുള്ള നിയമ ഭേദഗതിയാണ് ഇറാഖ് നിയമം മന്ത്രാലയം കഴിഞ്ഞ ദിവസം പാസാക്കിയത്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം എന്നിവയുള്‍പ്പെടെയുള്ള കുടുംബകാര്യങ്ങളില്‍ ഇസ്ലാമിക കോടതികള്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഭേദഗതികള്‍. സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന 1958 ലെ ഏകീകൃത കുടുംബ നിയമമാണ് ഇതോടെ അട്ടിമറിക്കപ്പെട്ടത്.

നിലവില്‍ ഇറഖിലെ പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 ആണ്. കഴിഞ്ഞ വര്‍ഷം പകുതിയോടെയാണ് വിവാഹ പ്രായം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ബില്‍ കൊണ്ടുവന്നത്. പിന്നാലെ എതിര്‍പ്പുകളെ തുടര്‍ന്ന് ഇത് പിന്‍വലിച്ചു. എന്നാല്‍ ഷിയാ വിഭാഗം ഇതിനെ പിന്തുണച്ചതോടെ ഓഗസ്റ്റില്‍ ബില്‍ വീണ്ടും പാര്‍ലമെന്റി എത്തി.

കുട്ടികളില്‍ പാശ്ചാത്യ സംസ്‌കാരം ഇല്ലാതാക്കാനും ഇസ്ലാമിക രീതികള്‍ ശക്തമാക്കാനും ആണ് ബില്ലെന്നാണ് ഷിയാ വിഭാഗം വാദിക്കുന്നത്. കൂടാതെ ഭേദഗതി രാജ്യത്ത് ശരിയത്ത് നിയമത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ വഴിതെറ്റി പോകാതെ രക്ഷിക്കും എന്നുമാണ് ഇവരുടെ മറ്റൊരു വാദം.

ഇത്രയും ചെറുപ്രായത്തില്‍ വിവാഹം കഴിപ്പിക്കുന്നത് പെണ്‍കുട്ടികളുടെ അവകാശം ഹനിക്കുന്നതിന് തുല്യമാണെന്ന് ഇറാഖി വിമന്‍സ് ലീഗ് നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇന്‍തിസാര്‍ അല്‍-മയാലി മുന്നറിയിപ്പ് നല്‍കി. ബില്ലിനെതിരെ ഓര്‍ഗനൈസേഷന്‍ ഓഫ് വിമന്‍സ് ഫ്രീഡം ഇന്‍ ഇറാഖും രംഗത്തെത്തി. ഇറാഖിലെ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സംഘടനാ പ്രതിനിധികള്‍ പറഞ്ഞു.


Related News

Comments

No comments yet. Be the first to comment!

Leave a Comment