Sunday, August 2, 2026
International News

ലോകത്തെ ഏറ്റവും വലിയ എഐ പ്രോജക്ട് പ്രഖ്യാപനവുമായി ട്രംപ്; 50,000 കോടി ഡോളര്‍ നിക്ഷേപം, 100,000ലധികം തൊഴിലവസരങ്ങള്‍

 ലോകത്തെ ഏറ്റവും വലിയ എഐ പ്രോജക്ട് പ്രഖ്യാപനവുമായി ട്രംപ്; 50,000 കോടി ഡോളര്‍ നിക്ഷേപം, 100,000ലധികം തൊഴിലവസരങ്ങള്‍

ലോകത്തെ ഏറ്റവും വലിയ എഐ പ്രോജക്ട് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഡൊണള്‍ഡ് ട്രംപ് പുതിയ പ്രോജക്ടുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയിരിക്കുന്നത്. സ്റ്റാര്‍ ഗേറ്റ് എന്ന് പേര് നല്‍കിയിരിക്കുന്ന പ്രോജക്ടിന്റെ ഭാഗമായി ലോകത്തിലെ മൂന്ന് ടെക് ഭീമന്മാരും പ്രവര്‍ത്തിക്കും. 

ചാറ്റ് ജിപിടി നിര്‍മ്മാതാക്കളായ ഓപ്പണ്‍എഐയുടെ സ്ഥാപകന്‍ സാം ആള്‍ട്ട്മാന്‍, ഒറാക്കിള്‍ ചെയര്‍മാന്‍ ലാറി എലിസണ്‍, സോഫ്റ്റ്ബാങ്ക് സിഇഒ മസയോഷി സണ്‍ എന്നിവരായിരിക്കും പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. പദ്ധതി ആരംഭിക്കുന്നതിനായി പ്രസ്തുത സ്ഥാപനങ്ങളുടെ സിഇഒമാര്‍ വൈറ്റ് ഹൗസില്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപുമായി ഇതിനകം തന്നെ കൂടിക്കാഴ്ച നടത്തി.

പദ്ധതിയില്‍ 50,000 കോടി ഡോളര്‍ നിക്ഷേപം നടത്തുമെന്നും അതില്‍ ആദ്യ ഗഡു 10000 കോടി ഡോളറായിരിക്കുമെന്നുമാണ് പദ്ധതി പ്രഖ്യാപന വേളയില്‍ ട്രംപ് അറിയിച്ചിരിക്കുന്നത്. കൂടാതെ ഈ പദ്ധതിയിലൂടെ അമേരിക്കയില്‍ 100,000ലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

എന്നാല്‍ പ്രസ്തുത പദ്ധതിക്കെതിരെ ട്രംപിന്റെ അടുത്ത അനുയായിയും വിശ്വസ്തനുമായ ഇലോണ്‍ മസ്‌ക് സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇലോണ്‍ മസ്‌ക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്താന്‍ കഴിയുമോ എന്ന സംശയമാണ് മസ്‌ക് ഉന്നയിച്ചത്. അവരുടെ പക്കല്‍ യഥാര്‍ത്ഥത്തില്‍ പണമില്ല എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 












Related News

Comments

No comments yet. Be the first to comment!

Leave a Comment