Sunday, August 2, 2026
India News

സെയ്ഫ് അലിഖാനെ ആക്രമിച്ച യഥാര്‍ഥ പ്രതി വിജയ് ദാസ് പിടിയില്‍: ഒളിവില്‍ കഴിഞ്ഞത് മുംബൈയിലെ ലേബര്‍ ക്യാംപില്‍; ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും

സെയ്ഫ് അലിഖാനെ ആക്രമിച്ച യഥാര്‍ഥ പ്രതി വിജയ് ദാസ് പിടിയില്‍: ഒളിവില്‍ കഴിഞ്ഞത് മുംബൈയിലെ ലേബര്‍ ക്യാംപില്‍; ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും


മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യഥാര്‍ഥ പ്രതി പിടിയില്‍. വിജയ് ദാസെന്നയാളെയാണ് മഹാരാഷ്ട്രയിലെ താനെയില്‍ നിന്ന് പിടികൂടിയത്. ഒരു ലേബര്‍ ക്യാമ്പില്‍ ഇയാള്‍ ഒളിച്ച് താമസിക്കുകയായിരുന്നു. പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങും.

താനെയിലെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ടി.സി.എസ് കോള്‍ സെന്ററിന് പിന്നിലെ മെട്രോ നിര്‍മാണ സ്ഥലത്തിന് സമീപമുള്ള ലേബര്‍ ക്യാമ്പില്‍ വച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഡി.സി.പി സോണ്‍-6 നവ്‌നാഥ് ധവാലെയുടെ സംഘവും കാസര്‍വാഡാവലി പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ ഒരു പബ്ബിലാണ് ജോലി ചെയ്തിരുന്നതെന്ന് പോലീസ് അറിയിച്ചു.

അതേസമയം മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സെയ്ഫ് അലിഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കരീന കപൂറിന്റെയും സൈഫ് അലിഖാന്റെയും മൊഴി പോലീസ് രേഖപ്പെടുത്തി. അണുബാധ സാധ്യത ഒഴിവാക്കാന്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടാന്‍ ആകും എന്നാണ് പ്രതീക്ഷ. സി.സി.ടി.വിയില്‍ പതിഞ്ഞ അക്രമിയോട് രൂപസാദൃശ്യമുള്ള ഒരാളെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്തതിനുശേഷം ഇയാള്‍ അല്ല പ്രതി എന്ന് മനസിലാക്കി വിട്ടയക്കുകയായിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment