Sunday, August 2, 2026
India News

കോണ്‍ഗ്രസില്‍ നിന്ന് ചുവടുമാറിയ എ.എ.പി എം.എല്‍.എ വെടിയേറ്റ് മരിച്ചു: സ്വയം വെടുവച്ചതാകാമെന്ന് നിഗമനം: ദൂരൂഹത മാറാതെ മരണം

കോണ്‍ഗ്രസില്‍ നിന്ന് ചുവടുമാറിയ എ.എ.പി എം.എല്‍.എ വെടിയേറ്റ് മരിച്ചു: സ്വയം വെടുവച്ചതാകാമെന്ന് നിഗമനം: ദൂരൂഹത മാറാതെ മരണം



ലുധിയാന: കോണ്‍ഗ്രസില്‍ നിന്ന് കൂടുമാറി ആംആദ്മി പാര്‍ട്ടിയിലെത്തിയ പഞ്ചാബിലെ എ.എ.പി എംഎല്‍എയുടെ മരണത്തിലെ ദുരൂഹത നിങ്ങുന്നില്ല. ഭര്യയും മകളുമായി പുറത്തുപോയി സന്തോഷവാനായി മടങ്ങിയെത്തിയ എം.എല്‍.എ സ്വയം വെടിവച്ച് ജീവത്യാഗം ചെയ്യാനുള്ള സാഹചര്യമില്ലെന്നാണ് എ.എ.പി പറയുന്നത്. മറിച്ച് അങ്ങനെയായാല്‍ തന്നെ ചുരുങ്ങിയ സമയത്തിനുള്ളില്‍ എന്താകാം സംഭവിച്ചതെന്നാണ് പാര്‍ട്ടിയും പോലീസും ആന്വേഷിക്കുന്നത്.

ലുധിയാന വെസ്റ്റ് മണ്ഡലത്തിലെ എംഎല്‍എ ഗുര്‍പ്രീത് ഗോഗി ബാസിയാണ് (58) വെള്ളിയാഴ്ച അര്‍ധരാത്രിയോടെ വെടിയേറ്റത്. സംഭവമുണ്ടായ ഉടന്‍ വീട്ടുകാര്‍ ഇദ്ദേഹത്തെ മണിയോടെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. എംഎല്‍എ ആത്മഹത്യ ചെയ്തതാണോ അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചതാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പകല്‍ സമയത്തെ പതിവ് പരിപാടികള്‍ക്ക് ശേഷം എം.എല്‍.എ രാത്രിയോടെയാണ് ഘുമര്‍ മണ്ഡിയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയത് എന്ന് എ.എ.പി ജില്ലാ സെക്രട്ടറി പരംവീര്‍ സിംഗ് പറഞ്ഞു. ഗോഗി ഭാര്യയ്ക്കും മകനും മകള്‍ക്കുമൊപ്പമാണ് താമസിക്കുന്നത്. വെടിയൊച്ചയുടെ ശബ്ദം കേട്ട് ഭാര്യ ഡോ. സുഖ്‌ചെയിന്‍ കൗര്‍ വന്ന് നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന ഭര്‍ത്താവിനെയാണ് കണ്ടത് എന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കുടുംബം ഗോഗിയെ ആശുപത്രിയില്‍ എത്തിച്ചത്. രാത്രി 12 മണിയോടെയാണ് അദ്ദേഹത്തെ ദയാനന്ദ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തും മുന്‍പെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എ.എ.പി ജില്ലാ പ്രസിഡന്റ് ശരണ്‍പാല്‍ സിംഗ് മക്കറും പൊലീസ് കമ്മീഷണര്‍ കുല്‍ദീപ് സിംഗ് ചാഹലും മരണ വാര്‍ത്ത സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച ലുധിയാന ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ കുല്‍താര്‍ സാന്ധവാനൊപ്പം ഗോഗിയും പങ്കെടുത്തിരുന്നു. ഇത് കൂടാതെ പ്രാചിന്‍ ഷീറ്റ്‌ല മാതാ മന്ദിറും സന്ദര്‍ശിച്ചിരുന്നു. രണ്ട് ദിവസം മുമ്പ് ഈ ക്ഷേത്രത്തില്‍ നിന്ന് വെള്ളി മോഷ്ടിക്കപ്പെട്ടിരുന്നു. മോഷ്ടാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഭക്തര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു.

രണ്ട് തവണ എംസി കൗണ്‍സിലറായിരുന്ന ഗോഗി കോണ്‍ഗ്രസ് ജില്ലാ (അര്‍ബന്‍) പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2022 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ലുധിയാന (വെസ്റ്റ്) അസംബ്ലി മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ എം.എല്‍.എയായ ഭരത് ഭൂഷണ്‍ ആഷുവിനെ പരാജയപ്പെടുത്തിയാണ് നിയമസഭയില്‍ എത്തുന്നത്. ഭാര്യ സുഖ്‌ചെയിന്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോട് പരാജയപ്പെട്ടിരുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment