ജവാന്മാര്‍ക്കൊപ്പം ദീപാവലി ആഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചത്തീസ്ഗഢിലെ ബസ്തറില്‍ എത്തി. മാവോയിസത്തെ തുരത്തിയ ശേഷമുള്ള ബസ്തറിലെ ആദ്യ ദീപാവലി എന്ന് പ്രധാനമന്ത്രി.
വര്‍ഷങ്ങളായി മാവോയിസ്റ്റ് ഭീകരതയുടെ നിഴലിലായിരുന്ന ബസ്തര്‍ ഇന്ന് വികസനത്തിന്റെ പാതയിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാവോയിസ്റ്റ് ഭീകരത അവസാനിപ്പിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് വിമര്‍ശിച്ച അദ്ദേഹം, മാവോയിസത്തിനെതിരെ ധീരമായി പോരാടിയ ഇന്ത്യന്‍ സേനയെ അഭിനന്ദിക്കുകയും ചെയ്തു. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റില്‍ പങ്കെടുത്ത സി.ആര്‍.പി.എഫ് (CRPF), കോബ്ര (CoBRA), ബി.എസ്.എഫ് (BSF), ഐ.ടി.ബി.പി (ITBP), ഡി.ആര്‍.ജി (DRG) സംഘങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.
സുരക്ഷാ സേനാംഗങ്ങളെല്ലാം തന്റെ കുടുംബമാണെന്നും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഡ്യൂട്ടിക്കിടയില്‍ ഒരു സി.ആര്‍.പി.എഫ് ജവാന് പോലും ജീവന്‍ നഷ്ടപ്പെട്ടിട്ടില്ലെന്നത് ആശ്വാസകരമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. 2014-ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഡല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ മോദി ദീപാവലി ആഘോഷിച്ചിട്ടില്ല.
അതേസമയം, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞദിവസം കിഴക്കന്‍ സിക്കിമിലെ ഷെരാതാംഗിലെത്തി ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചിരുന്നു.


Comments
No comments yet. Be the first to comment!
Leave a Comment