08/11/2026
Kerala News

പിണറായി വിജയൻ വീണ്ടും വാടകവീട്ടിലേക്ക്; ഇനി താമസം ഇടപ്പഴഞ്ഞിയിൽ

പിണറായി വിജയൻ വീണ്ടും വാടകവീട്ടിലേക്ക്; ഇനി താമസം ഇടപ്പഴഞ്ഞിയിൽ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വീണ്ടും താമസസ്ഥലം മാറുന്നു. തിരുവനന്തപുരത്തെ ഇടപ്പഴഞ്ഞിയിലുള്ള പുതിയ വാടകവീട്ടിലേക്കാണ് അദ്ദേഹം താമസം മാറുന്നത്. ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലുണ്ടായ തീപിടിത്തത്തെ തുടർന്നാണ് പുതിയ താമസസ്ഥലത്തേക്ക് മാറാനുള്ള തീരുമാനം.

തീപിടിത്തത്തെ തുടർന്ന് കന്റോൺമെന്റ് ഹൗസിൽ അറ്റകുറ്റപ്പണികളും നവീകരണ പ്രവർത്തനങ്ങളും നടന്നുവരികയാണ്. ഇവ പൂർത്തിയാകാൻ കൂടുതൽ സമയമെടുക്കുമെന്ന സാഹചര്യത്തിലാണ് പുതിയ വാടകവീട്ടിലേക്ക് മാറുന്നത്.

നേരത്തെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ബേക്കറി ജങ്ഷനിലെ വാടകവീട്ടിൽ തുടരാനായിരുന്നു തീരുമാനം. എന്നാൽ കന്റോൺമെന്റ് ഹൗസ് വീണ്ടും താമസയോഗ്യമാകാൻ വൈകുമെന്നതിനാൽ ഇടപ്പഴഞ്ഞിയിലെ വീട്ടിലേക്ക് മാറാൻ തീരുമാനിക്കുകയായിരുന്നു.

Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement