08/11/2026
Kerala News

കൊച്ചി ബലാത്സംഗക്കേസ്: പ്രതി ഡോ. ജോൺസൺ ഒളിവിൽ; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ്

കൊച്ചി ബലാത്സംഗക്കേസ്: പ്രതി ഡോ. ജോൺസൺ ഒളിവിൽ; ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ പൊലീസ്

കൊച്ചി: ഡോക്ടർ പ്രതിയായ കൊച്ചിയിലെ ബലാത്സംഗക്കേസിൽ പ്രതി ജോൺസൺ കെ. വർഗീസിനെ കണ്ടെത്താനാകാതെ പൊലീസ്. ഇയാൾ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതിനെത്തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നടപടികൾ ആരംഭിച്ചു.

പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനും പ്രതിയെ ഉടൻ കസ്റ്റഡിയിലെടുക്കേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

പരാതിക്കാരി നേരിട്ട മാനസികാഘാതത്തിന്റെ പശ്ചാത്തലത്തിൽ, അതിക്രമം നടന്ന സ്ഥലമുൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും അന്വേഷണ സംഘം കരുതുന്നു. ഇതിന് പ്രതിയുടെ സാന്നിധ്യത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് നിലപാട്.

അതേസമയം, ഡോ. ജോൺസൺ കെ. വർഗീസിനെ മർദിച്ചെന്ന കേസിലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഈ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മൂന്ന് പ്രതികൾക്ക് പുറമെ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കടവന്ത്ര പൊലീസാണ് കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നത്.

Related News

Comments

No comments yet. Be the first to comment!

Leave a Comment
Advertisement Advertisement Advertisement