ബെംഗളൂരു: തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണമായ എസ്ഐആറിനെതിരെ ബെംഗളൂരുവില്‍ സിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുദ്രാവാക്യങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തി. അഭിജീത്ത് ദീപ്‌കെയാണ് മുദ്രാവാക്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
കര്‍ണാടകയില്‍ എസ്ഐആറിന്റെ പേരില്‍ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നാരോപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും എസ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാര്‍ മുദ്രാവാക്യം മുഴക്കി.
ജനകീയ കോടതിയ്ക്ക് പിന്നാലെ വനിതകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചപ്പല്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സിജെപി അറിയിച്ചു. അഭിജീത്ത് ദീപ്‌കെ, സൗരവ് ദാസ്, നടനും സാമൂഹിക പ്രവര്‍ത്തകനുമായ പ്രകാശ് രാജ് തുടങ്ങിയവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഏത് രാഷ്ട്രീയ പാര്‍ട്ടിക്കും വോട്ട് ചെയ്യാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും എസ്ഐആര്‍ ഈ അവകാശം നിഷേധിക്കുകയാണെന്നും പ്രകാശ് രാജ് പറഞ്ഞു. എസ്ഐആര്‍ റദ്ദാക്കണമെന്നും ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത് പ്രതിഷേധത്തിന്റെ ഒരു മാതൃക മാത്രമാണെന്നും എസ്ഐആര്‍ റദ്ദാക്കുന്നതുവരെ സമാധാനപരമായി പോരാട്ടം തുടരുമെന്നും പ്രകാശ് രാജ് പറഞ്ഞു. ജനങ്ങള്‍ക്ക് പ്രശ്നം ഉണ്ടാകുമ്പോള്‍ എല്ലാവരും ഒരുമിച്ച് രംഗത്തിറങ്ങുന്നതാണ് കര്‍ണാടകയുടെ പ്രത്യേകതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment