തിരുവനന്തപുരം: ശബരിമലയില്‍ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവിധ നിര്‍ദേശങ്ങള്‍ നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭക്തരോട് സഹാനുഭൂതിയോടെയും മാന്യമായും പെരുമാറണമെന്നും റോഡ് അപകടങ്ങള്‍ ഉണ്ടായാല്‍ അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ദര്‍ശനത്തിനായി എത്തുന്ന ഭക്തരെ ഒരു കാരണവശാലും തടയരുതെന്നും അധികമായി എത്തുന്ന ഭക്തര്‍ക്കായി സ്‌പോട്ട് ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്. വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് വഴി പ്രതിദിനം 70,000 ഭക്തര്‍ക്ക് ദര്‍ശനം ബുക്ക് ചെയ്യാന്‍ കഴിയുന്ന സംവിധാനം ഒരുക്കുമെന്നും മന്ത്രി അറിയിച്ചു.
അഡ്വാന്‍സ് ബുക്കിംഗ് സംവിധാനത്തിന് വ്യാപകമായ പ്രചാരണം നല്‍കണമെന്നും വിവിധ ഭാഷകളില്‍ ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചു. ശബരിമല ഡ്യൂട്ടിക്കായി പരിചയസമ്പന്നരായ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും പതിനെട്ടാംപടി ഡ്യൂട്ടിക്ക് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് കോട്ടണ്‍ ഗ്ലൗസുകള്‍ നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം 29ന് ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയത്. നവംബര്‍ 17നാണ് ഇത്തവണത്തെ മണ്ഡലകാലം ആരംഭിക്കുന്നത്. മരാമത്ത് പണികള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഈ മാസം 30നകം പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ശബരിമല സന്നിധാനത്തെ മുറികള്‍ ഭക്തര്‍ക്ക് ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറ്റുകയാണ്. തുലാമാസ പൂജ മുതല്‍ പ്രതിദിനം 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും. എല്ലാ മേഖലകളിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ വര്‍ധിപ്പിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ ബുക്കിംഗിനായി മാറ്റിവയ്ക്കുന്ന മുറികളുടെ എണ്ണം 400 ആയി ഉയര്‍ത്തിയത്.
Comments
No comments yet. Be the first to comment!
Leave a Comment