തിരുവനന്തപുരം: വോട്ടര്‍പട്ടികയിലെ പ്രത്യേക തീവ്രപരിഷ്‌കരണമായ എസ്ഐആറിനെതിരെയും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയും രൂക്ഷ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. എസ്ഐആറിന്റെ പേരില്‍ രാജ്യത്ത് നിരവധി പേരെ വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി ആരോപിച്ച അദ്ദേഹം, ഗ്യാനേഷ് കുമാറിനെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
ഗ്യാനേഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളുടെ ട്രാക്ക് റെക്കോര്‍ഡ് കേരളത്തിനറിയാമെന്ന് പ്രകാശ് രാജ് പറഞ്ഞു. എസ്ഐആറിന് പിന്നാലെ നിരവധി പ്രാദേശിക പാര്‍ട്ടികള്‍ തകര്‍ന്നുവെന്നും ബിഹാറില്‍ മാത്രം ലക്ഷക്കണക്കിന് ആളുകള്‍ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്തായെന്നും അദ്ദേഹം ആരോപിച്ചു. പശ്ചിമ ബംഗാളിലും ലക്ഷക്കണക്കിന് വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി പ്രകാശ് രാജ് പറഞ്ഞു.
എസ്ഐആര്‍ നടപ്പാക്കുന്നതിനായി എന്‍യുമറേഷന്‍ ഫോമുകളുമായി രാജ്യത്തെ പരിശോധിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. 38 ലക്ഷത്തിലധികം പേരെ അകാരണമായി വോട്ടര്‍പട്ടികയില്‍ നിന്ന് ഒഴിവാക്കിയതായി കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷനെ തിരഞ്ഞെടുക്കുന്ന നടപടിക്രമത്തില്‍ മാറ്റം വരുത്തിയത് എന്തിനാണെന്നും, തങ്ങള്‍ക്ക് വേണ്ട ആളുകളെ തിരഞ്ഞെടുക്കുന്നതിനായാണോ മാറ്റം കൊണ്ടുവന്നതെന്നും പ്രകാശ് രാജ് ചോദിച്ചു. വിവരാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ് എസ്ഐആര്‍ ആറ് മാസത്തിനുള്ളില്‍ അടിയന്തരമായി നടപ്പാക്കാനുള്ള കാരണം തേടി വിവരാവകാശ അപേക്ഷ നല്‍കിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
Comments
No comments yet. Be the first to comment!
Leave a Comment