പന്തളം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ സുകുമാരന്‍ നായര്‍ക്ക് നിസാര പരുക്കേറ്റു. മൂക്കിനാണ് പരുക്കേറ്റത്.
എം.സി റോഡില്‍ പന്തളം കുരമ്പാല അമൃത സ്‌കൂള്‍ ജംഗ്ഷന് സമീപമായിരുന്നു അപകടം. അടൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സുകുമാരന്‍ നായരുടെ കാര്‍ എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
പരുക്കേറ്റ സുകുമാരന്‍ നായരെ പന്തളം മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനകള്‍ക്ക് ശേഷം അദ്ദേഹം പെരുമ്പുളിക്കലിലെ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പോയി.
Comments
No comments yet. Be the first to comment!
Leave a Comment