തിരുവനന്തപുരം: റിപ്പോര്‍ട്ടര്‍ ചാനലിലെ എസ്ഐടി (SIT) റെയ്ഡ് പൂര്‍ണമായും നിയമപരവും സുതാര്യവുമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമവേട്ടയോ സംപ്രേക്ഷണം തടസ്സപ്പെടുത്തലോ ഉണ്ടായിട്ടില്ലെന്നും മാധ്യമ അടിയന്തരാവസ്ഥയെന്നത് വ്യാജ പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതി വാറന്റോടെയാണ് പരിശോധന നടന്നത്. വാര്‍ത്തകളുടെ പേരിലല്ല, തട്ടിപ്പുകേസിലെ രണ്ടാം പ്രതിയായതിനാലാണ് പോലീസ് ചാനല്‍ ഓഫീസില്‍ കയറിയത്. അന്വേഷണത്തില്‍ സര്‍ക്കാരോ രാഷ്ട്രീയ നേതൃത്വമോ ഇടപെടില്ലെന്നും എസ്ഐടിക്ക് സ്വതന്ത്ര ചുമതലയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇഡി (ED) റിപ്പോര്‍ട്ടിലെ നിയമോപദേശം ഇന്നോ നാളെയോ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിയമോപദേശം കിട്ടിയ ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കും. സിപിഎം, ബിജെപി നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടെ വിവരങ്ങളിലുണ്ടെന്നും ആരും ആശ്വസിക്കേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment