വയനാട്: വീടിനുള്ളിൽ നിന്ന് അനധികൃത മദ്യശേഖരം പിടികൂടിയ കേസിൽ റിപ്പോർട്ടർ ടിവി മാനേജിംഗ് എഡിറ്റർ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തള്ളി. ഇതോടെ ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും. കഴിഞ്ഞദിവസമാണ് ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്.
വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് 138 കുപ്പികളിലായി (67 ലിറ്റർ) സൂക്ഷിച്ച മദ്യം പിടിച്ചെടുത്തതിന്റെ പൂർണ ഉത്തരവാദിത്തം ആന്റോ അഗസ്റ്റിനാണെന്നും, ജാമ്യം നൽകിയാൽ പ്രതി സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന എക്സൈസിന്റെ അപേക്ഷ നാളെ പരിഗണിക്കും.
കൊച്ചിയിലെ റിപ്പോർട്ടർ ടിവി ആസ്ഥാനത്തുനിന്നാണ് വയനാട്ടിൽ നിന്നുള്ള എക്സൈസ് സംഘം ആന്റോ അഗസ്റ്റിനെ അറസ്റ്റ് ചെയ്തത്. അബ്കാരി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. വീട് മറ്റൊരാളുടേതാണെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും, കെട്ടിടം ആന്റോയുടേതാണെന്ന് തെളിയിക്കുന്ന 2025-ലെ രേഖകൾ പ്രോസിക്യൂഷൻ ഹാജരാക്കുകയായിരുന്നു.
Comments
No comments yet. Be the first to comment!
Leave a Comment