തിരുവനന്തപുരം: സിപിഐ ജനറല്‍ സെക്രട്ടറി ഡി. രാജയുടെ മകള്‍ അപരാജിത രാജയെ പാര്‍ട്ടി ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കേരള ഘടകത്തില്‍ കടുത്ത അതൃപ്തി. ജനറല്‍ സെക്രട്ടറിയും ഭാര്യയും ചേര്‍ന്ന് മകളെ നേരിട്ട് ദേശീയ കൗണ്‍സില്‍ അംഗമാക്കിയെന്നാണ് പാര്‍ട്ടിയിലെ പ്രധാന വിമര്‍ശനം.
ഇന്നലെ ചേര്‍ന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ്, സെക്രട്ടറിയേറ്റ് യോഗങ്ങളില്‍ ആര്‍. ലതാദേവി, പി. വസന്തം, ജെ. ചിഞ്ചുറാണി തുടങ്ങിയ വനിതാ നേതാക്കളാണ് ഇതിനെതിരെ ശക്തമായി രംഗത്തുവന്നത്. വിദ്യാര്‍ത്ഥി സംഘടനാ രംഗത്ത് മാത്രം പ്രവര്‍ത്തി പരിചയമുള്ള അപരാജിതയെ ഏത് പ്രവര്‍ത്തന പാരമ്പര്യം പരിഗണിച്ചാണ് ദേശീയ കൗണ്‍സിലിലേക്ക് നോമിനേറ്റ് ചെയ്തതെന്ന് നേതാക്കള്‍ ചോദിച്ചു.
ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് ദേശീയ കൗണ്‍സിലിനെ അറിയിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി.
Comments
No comments yet. Be the first to comment!
Leave a Comment