കുവൈറ്റ് സിറ്റി: ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ കുവൈറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ നേരിടുന്നതായി കുവൈറ്റ് സൈന്യം. ഇന്ന് രാവിലെയാണ് കുവൈറ്റ് ആർമി സമൂഹമാധ്യമങ്ങളിലൂടെ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.
ആകാശത്ത് നിന്ന് സ്‌ഫോടന ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും, ആക്രമണങ്ങളെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം ശബ്ദങ്ങൾ ഉണ്ടാകുന്നതെന്നും ആർമി ജനറൽ സ്റ്റാഫ് അറിയിച്ചു.
സാഹചര്യം സൈനിക സംവിധാനങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി. ജനങ്ങൾ ജാഗ്രത പാലിക്കുകയും ഔദ്യോഗികമായി നൽകുന്ന സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് കുവൈറ്റ് സൈന്യം അഭ്യർഥിച്ചു.
മേഖലയിൽ സംഘർഷം തുടരുന്നതിനിടെയാണ് കുവൈറ്റിനുനേരെ മിസൈൽ, ഡ്രോൺ ആക്രമണ ഭീഷണി ഉയർന്നിരിക്കുന്നത്. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അധികൃതർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾ മാത്രം പിന്തുടരണമെന്നും ജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
Comments
No comments yet. Be the first to comment!
Leave a Comment