Tuesday, September 1, 2026
Kerala News

സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

സംഗീത സംവിധായകന്‍ കോഴിക്കോട് അബൂബക്കര്‍ അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത സംഗീത സംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കര്‍ (80) അന്തരിച്ചു. അരീക്കാട്ടുള്ള വസതിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് മാത്തോട്ടം ഖബര്‍സ്ഥാന്‍ പള്ളിയില്‍ നടക്കും.

യേശുദാസ് ആലപിച്ച  കരയാനും പറയാനും മനം തുറന്നിരിക്കാനും, കെ.എസ്. ചിത്രയുടെ യത്തീമിന്നത്താണീ തുടങ്ങി സൂപ്പര്‍ഹിറ്റുകളടക്കം മൂവായിരത്തിലധികം ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിട്ടുള്ള കലാകാരനാണ് അവുക്ക എന്നറിയപ്പെടുന്ന അബൂബക്കര്‍. പ്രശസ്ത സംഗീത സംവിധായകരായ ദേവരാജന്‍ മാസ്റ്റര്‍, ബോംബെ രവി എന്നിവരുടെ പ്രിയപ്പെട്ട തബലിസ്റ്റ് കൂടിയായിരുന്നു അദ്ദേഹം.

ഒരു കാലത്തെ ഹിറ്റ് മാപ്പിള പാട്ടുകളുടെ ശില്പി ആണ് വിട പറഞ്ഞിരിക്കുന്നത്. ക. വി. സുബൈദയാണ് ഭാര്യ. ഗുലാം അലി, ഫയാസ്, റോഷ്‌നി, ഫെമിന, സജിന എന്നിവരാണ് മക്കള്‍.


Related News

Comments

No comments yet. Be the first to comment!

Leave a Comment