Tuesday, September 1, 2026
India News

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

ന്യൂഡല്‍ഹി:  രാജ്യത്ത് വാണിജ്യ  സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികള്‍ വീണ്ടും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 9.50 രൂപയുടെ വര്‍ധനയാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2,747.50 രൂപയായും മുംബൈയില്‍ 2,701 രൂപയായും ഉയര്‍ന്നു. ചെന്നൈയില്‍ സിലിണ്ടര്‍ ഒന്നിന് 2,916.50 രൂപയും കൊച്ചിയില്‍ 2,783.50 രൂപയുമാണ് പുതിയ നിരക്ക്. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു.

അമേരിക്ക-ഇറാന്‍ സംഘര്‍ഷങ്ങള്‍ക്കും ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ ആശങ്കകള്‍ക്കും അയവുവന്നതിനെ തുടര്‍ന്ന് കുറച്ചിരുന്ന വിലയിലാണ് മാസാരംഭത്തില്‍ വീണ്ടും വര്‍ധനവുണ്ടായിരിക്കുന്നത്. ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, കുടുംബശ്രീ ഭക്ഷ്യ ഉല്‍പ്പാദന യൂണിറ്റുകള്‍ എന്നിവയ്ക്ക് ഈ നിരക്കുവര്‍ധന കടുത്ത സാമ്പത്തിക തിരിച്ചടിയാകും. മുന്‍പ് സിലിണ്ടറുകള്‍ക്ക് വില കൂടിയപ്പോള്‍ ഹോട്ടല്‍ ഭക്ഷണ നിരക്കുകള്‍ ഉയരേണ്ടി വന്ന സാഹചര്യം വീണ്ടും ആവര്‍ത്തിച്ചേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment