Tuesday, September 1, 2026
International News

നേപ്പാള്‍ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

നേപ്പാള്‍ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

കാഠ്മണ്ഡു: പ്രകൃതിയുടെ കലിതുള്ളലില്‍ നടുങ്ങി നേപ്പാള്‍. മിന്നല്‍ പ്രളയത്തില്‍പ്പെട്ട് ജീവന്‍ നഷ്ടമായവരുടെ എണ്ണം 955 ആയി ഉയര്‍ന്നു. 2500-ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇതില്‍ 85 അമേരിക്കന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള 49 പേരെയും പൊന്നാനി സ്വദേശികളായ നാല് മലയാളികളെയും കുറിച്ച് ഇതുവരെ വിവരമില്ല.

അതിനിടെ, ദുരന്തഭൂമിയില്‍ നിന്ന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയായിരുന്ന ബസ് അപകടത്തില്‍പ്പെട്ട് 32 പേര്‍ക്ക് പരിക്കേറ്റു. ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളില്‍ കുടുങ്ങിയ നൂറിലധികം തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ വിദഗ്ധ സംഘം ഏറ്റെടുത്തിട്ടുണ്ട്. ഫോറന്‍സിക് പരിശോധനകള്‍ക്കായി ഇന്ത്യന്‍ സംഘവും നേപ്പാളിലുണ്ട്.

പ്രതികൂല കാലാവസ്ഥയും കനത്ത മഴയും രക്ഷാപ്രവര്‍ത്തനത്തിന് കടുത്ത വെല്ലുവിളിയാകുന്നുണ്ട്. അതിര്‍ത്തി നദികളിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബീഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രതാ നിര്‍ദ്ദേശം നല്‍കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment