Saturday, August 29, 2026
International News

നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

 നേപ്പാളില്‍ വീണ്ടും ഹിമതടാകം രൂപപ്പെടുന്നു; വീണ്ടും മിന്നല്‍ പ്രളയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന

ബീജിങ്:  നേപ്പാളില്‍ പ്രകൃതി ദുരന്തത്തിന്റെ ഭീതി ഒഴിയുന്നില്ല. കനത്ത മിന്നല്‍ പ്രളയത്തിനു പിന്നാലെ മേഖലയില്‍ വീണ്ടും ഹിമതടാകങ്ങള്‍ രൂപപ്പെടുന്നതായും അവ പൊട്ടാന്‍ സാധ്യതയുള്ളതായും ചൈന മുന്നറിയിപ്പ് നല്‍കി. ചോച്ചെന്‍ ഖോല, പുരെപു സാങ്പു നദികളുടെ സംഗമസ്ഥാനത്തിന് സമീപമുള്ള തടാകം കവിഞ്ഞൊഴുകുന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു. ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 626 ആയി ഉയര്‍ന്നു.

പ്രദേശത്ത് തുടരുന്ന ശക്തമായ മഴയും പുതിയ ഹിമതടാകങ്ങളുടെ ഭീഷണിയും രക്ഷാപ്രവര്‍ത്തനത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. ദുവാകോട്ട് മേഖലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ മാത്രം 35 വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ കാണാതായിട്ടുണ്ട്. കാണാതായവരില്‍ 320 ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. അതേസമയം, ദുരന്തബാധിത മേഖലയില്‍ നിന്നുള്ള 149 ഇന്ത്യക്കാര്‍ ചൈനയിലെത്തിയതായും നിലവില്‍ നാനൂറോളം ഇന്ത്യക്കാര്‍ സുരക്ഷിതരായി ചൈനയിലുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment