തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് സിപിഐയുമായി ചര്‍ച്ച നടത്തുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍. നിലവിലുള്ള അഭിപ്രായ ഭിന്നതകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ഇനി ചര്‍ച്ചയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ നിലപാടിന് വിരുദ്ധമായാണ് ടി.പി. രാമകൃഷ്ണന്റെ പ്രതികരണം. വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുന്നണിയിലെ നേതാക്കള്‍ പ്രസ്താവനകളില്‍ മിതത്വം പാലിക്കണമെന്നും ടി.പി. രാമകൃഷ്ണന്‍ നിര്‍ദേശിച്ചു. മുന്നണിയില്‍ പല വിഷയങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതൃപദവിയുമായി ബന്ധപ്പെട്ട സിപിഐഎമ്മിന്റെ നിലപാട് വ്യക്തമാക്കേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്നും ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. പിണറായി വിജയന്റെ പരാമര്‍ശം നേരത്തെ ഉണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം, സി. ദിവാകരന്‍ നടത്തിയ വിമര്‍ശനം അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമായിരിക്കാമെന്നും ടി.പി. രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Comments
No comments yet. Be the first to comment!
Leave a Comment