Saturday, August 29, 2026
Kerala News

കീഴ്വഴക്കം മറികടന്ന് സിപിഐക്ക് ഉപനേതാവ് പദവി നല്‍കേണ്ടത് എന്തിനാണ്?; രൂക്ഷവിമര്‍ശനവുമായി സി എന്‍ മോഹനന്‍

കീഴ്വഴക്കം മറികടന്ന് സിപിഐക്ക് ഉപനേതാവ് പദവി നല്‍കേണ്ടത് എന്തിനാണ്?; രൂക്ഷവിമര്‍ശനവുമായി സി എന്‍ മോഹനന്‍

തിരുവനന്തപുരം:  സിപിഐഎം-സിപിഐ തര്‍ക്കം കൂടുതല്‍ പരസ്യപ്പോരിലേക്ക് കടക്കുകയാണ്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് കാരണം സിപിഐയുടെ രാഷ്ട്രീയ പക്വതയില്ലായ്മയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സി.എന്‍. മോഹനന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ രൂക്ഷമായി വിമര്‍ശിച്ചു. മുന്നണി മര്യാദ പാലിക്കാതെ വിഷയം മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വലിച്ചിഴച്ചതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

26 സീറ്റുകളുള്ള സിപിഐഎമ്മിനെ മറികടന്ന്, കേവലം 8 സീറ്റുകള്‍ മാത്രമുള്ള സിപിഐക്ക് ഏത് ന്യായത്തിന്റെ അടിസ്ഥാനത്തിലാണ് ഉപനേതൃസ്ഥാനം നല്‍കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. പതിറ്റാണ്ടുകളായി തുടരുന്ന കീഴ്വഴക്കം മാറ്റാന്‍ മാത്രം രാഷ്ട്രീയ സ്വാധീനം സിപിഐ കൈവരിച്ചോ എന്നും ജനയുഗത്തില്‍ സത്യന്‍ മൊകേരി എഴുതിയ ലേഖനം ചൂണ്ടിക്കാട്ടി സി.എന്‍. മോഹനന്‍ പരിഹസിച്ചു. വിഷയം എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം മാധ്യമങ്ങളിലൂടെ ന്യായങ്ങള്‍ നിരത്താനാണ് സിപിഐ ശ്രമിക്കുന്നതെന്നും ലേഖനത്തില്‍ വ്യക്തമാക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment