Friday, August 28, 2026
Kerala News

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ ED കേസ്

മെസ്സിയുടെ കേരള സന്ദർശനം: സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ ED കേസ്

കൊച്ചി: ഫുട്ബോൾ താരം ലയണൽ മെസ്സിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു. മെസ്സിയുടെ സന്ദർശനത്തിന്റെ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെയാണ് ഇ ഡി നടപടി.വിദേശത്തേക്ക് 126 കോടി രൂപ അനധികൃതമായി കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് കേസ്. മെസ്സിയുടെ കേരള സന്ദർശനം വിവാദമായതിനു പിന്നാലെ ഇ ഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു.

മെസ്സിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് വൻതോതിലുള്ള സാമ്പത്തിക ഇടപാടുകൾ നടന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെയാണ് അന്വേഷണം കൂടുതൽ ശക്തമാക്കിയത്. ഇതിന് പിന്നാലെയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കെതിരെ ഇ ഡി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, വിദേശത്തേക്ക് പണം കൈമാറ്റം ചെയ്തതിന്റെ സാഹചര്യങ്ങൾ, ഇടപാടുകളിൽ ബന്ധപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും എന്നിവ സംബന്ധിച്ച് ഇ ഡി വിശദമായ അന്വേഷണം നടത്തുമെന്നാണ് വിവരം.

Related News

Comments

No comments yet. Be the first to comment!

Leave a Comment