Thursday, August 27, 2026
Kerala News

നേപ്പാള്‍ ദുരന്തം: 32 ഓളം മലയാളികളുടെ വിവരങ്ങള്‍ ലഭിച്ചു; 18 പേരുമായി സംസാരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

നേപ്പാള്‍ ദുരന്തം: 32 ഓളം മലയാളികളുടെ വിവരങ്ങള്‍ ലഭിച്ചു; 18 പേരുമായി സംസാരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

ദില്ലി: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളെ സുരക്ഷിതരായി തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജ്ജിതമാക്കി. ദുരന്തമേഖലയിലുള്ളവരുടെ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിനും ഇന്ത്യന്‍ എംബസിക്കും കൈമാറിയിട്ടുണ്ട്. മേഖലയില്‍ വിനോദസഞ്ചാരികളും തീര്‍ത്ഥാടകരുമടക്കം 48 ഓളം മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായാണ് ലഭിക്കുന്ന വിവരം. കുടുംബാംഗങ്ങള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നതിനും സഹായം ലഭ്യമാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഹെല്‍പ്പ് ലൈന്‍ നമ്പറുകളും ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ബന്ധുക്കള്‍ അടക്കമുള്ളവര്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് 32 ഓളം മലയാളികളുടെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇതില്‍ 18 പേരുമായി നേരിട്ട് സംസാരിക്കാന്‍ സാധിച്ചപ്പോള്‍ 14 പേരുമായി നിലവില്‍ ആശയവിനിമയം സാധ്യമായിട്ടില്ല. കൂടാതെ നോര്‍ക്ക വഴി 20 ഓളം പേരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ദുരന്തമേഖലയിലുള്ളവരുടെ വിവരങ്ങള്‍ കൃത്യമായി എംബസിക്ക് കൈമാറി വരികയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

നിലവില്‍ ബന്ധപ്പെടാന്‍ സാധിച്ചവര്‍ സുരക്ഷിതരാണെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. പ്രദേശത്തെ ആശയവിനിമയ സംവിധാനങ്ങള്‍ തകരാറിലായതാണ് ബാക്കിയുള്ള ചിലരുമായി ബന്ധപ്പെടാന്‍ സാധിക്കാത്തതിന് കാരണം എന്നാണ് കരുതുന്നത്. എല്ലാവരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.


Related News

Comments

No comments yet. Be the first to comment!

Leave a Comment