Tuesday, August 25, 2026
India News

ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍

ബലാത്സംഗക്കേസ് പ്രതി ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍


ബലാത്സംഗക്കേസില്‍ 20 വര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ട സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന് വീണ്ടും പരോള്‍ അനുവദിച്ചു. 21 ദിവസത്തേക്കാണ് ഇത്തവണ പരോള്‍ ലഭിച്ചത്. ഇതോടെ ഗുര്‍മീത് റാം റഹീമിന് ലഭിച്ച പരോളുകളുടെ എണ്ണം 17 ആയി. പരോള്‍ അനുവദിച്ചതിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.

2017ലാണ് രണ്ട് വനിതാ അനുയായികളെ പീഡിപ്പിച്ച കേസില്‍ ഗുര്‍മീത് റാം റഹീം ജയിലിലാകുന്നത്. 2026ല്‍ മാത്രം ഇത് മൂന്നാം തവണയാണ് ഇയാള്‍ക്ക് പരോള്‍ അനുവദിക്കുന്നത്. ജനുവരി 5ന് ഷാ സത്‌നാം സിങ്ങിന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് 40 ദിവസത്തെ പരോള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് മെയ് മാസത്തിലും ഗുര്‍മീത് റാം റഹീമിന് പരോള്‍ അനുവദിച്ചിരുന്നു.

20 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്നതിനിടെ ആകെ 3,193 ശിക്ഷാ ദിവസങ്ങളില്‍ 406 ദിവസവും ഗുര്‍മീത് റാം റഹീം ജയിലിന് പുറത്തായിരുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്ത കേസിലാണ് സി.ബി.ഐ പ്രത്യേക കോടതി ഗുര്‍മീത് റാം റഹീം സിങ്ങിനെ 20 വര്‍ഷം തടവിന് ശിക്ഷിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment