Sunday, August 23, 2026
Kerala News

മെസ്സിയുടെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി

മെസ്സിയുടെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി

തിരുവനന്തപുരം:   മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടില്‍ സ്‌പോണ്‍സര്‍ കൈമാറിയത് സ്വന്തം പണമല്ലെന്ന് ജിഎസ്ടി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. സ്‌പോണ്‍സറുടെ അക്കൗണ്ടിലേക്ക് എത്തിയ 206 കോടി രൂപ കേരളത്തിലെ രണ്ട് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നാണ് വന്നത്. ഇത് വായ്പയായി നല്‍കിയതാണെന്നതിന് രേഖകളൊന്നുമില്ല. അക്കൗണ്ടില്‍ പണം എത്തിയ ഉടന്‍ തന്നെ തുകയുടെ വലിയൊരു ഭാഗം മറ്റ് അക്കൗണ്ടുകളിലേക്ക് വേഗത്തില്‍ മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

സാമ്പത്തിക ഇടപാടുകളില്‍ ഫെമ (FEMA) ലംഘനം ഉള്‍പ്പെടെ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ വിപുലമായ അന്വേഷണം വേണമെന്ന് ജിഎസ്ടി റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ഇതിന്റെ ഭാഗമായി റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ഡയറക്ടര്‍മാര്‍ അടക്കമുള്ളവരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. സര്‍ക്കാര്‍ ബിസിനസ് റൂളുകളും ഫിനാന്‍ഷ്യല്‍ കോഡുകളും പാലിക്കാതെയാണ് ഇടപാടുകള്‍ നടത്തിയത്. കമ്പനി സ്‌പോണ്‍സറാകുന്നതിന് മുന്‍പ് തന്നെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി കരാര്‍ ഒപ്പിട്ടതായും സര്‍ക്കാര്‍ തലത്തില്‍ അനുമതികള്‍ വാങ്ങുന്നതില്‍ വീഴ്ച വരുത്തിയതായും ജിഎസ്ടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Related News

Comments

No comments yet. Be the first to comment!

Leave a Comment