പാലക്കാട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയില്‍ എതിര്‍പ്പ് ശക്തമാകുന്നു. തീരുമാനത്തില്‍ പ്രതിഷേധിച്ച് തിരുവോണത്തിന് യുഡിഎഫ് എംപിമാര്‍ ഡിആര്‍എം ഓഫീസിന് മുന്നില്‍ പ്രതിഷേധിക്കും. റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് കാസര്‍കോട് ജില്ലാ വികസന സമിതിയും ആവശ്യപ്പെട്ടിട്ടുണ്ട്.
ബോര്‍ഡിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് കാസര്‍കോട് വികസന സമിതിയും പറഞ്ഞു. വിഭജനം ഉത്തര മലബാറിലെ റെയില്‍വേ വികസനത്തെയും യാത്രാ സൗകര്യങ്ങളെയും ഗുരുതരമായി ബാധിക്കുമെന്നും ജില്ലാ വികസന സമിതി വിലയിരുത്തി.
ചെന്നൈ ആസ്ഥാനമായ സൗത്ത് റെയില്‍വേ സോണിന്റെ ഭാഗമാണ് പാലക്കാട് ഡിവിഷന്‍. മൈസൂര്‍ ഡിവിഷന്‍ സൗത്ത് വെസ്റ്റ് സോണിലാണ് വരുക. ഇതൊടെ ട്രെയിന്‍ നന്നാക്കുന്നതുമായി ബന്ധപെട്ട് സഹായങ്ങള്‍ക്ക് പോലും മൈസൂര്‍ ഡിവിഷനെ സമീപിക്കാന്‍ സങ്കേതിക പ്രശ്‌നങ്ങള്‍ വരുമെന്ന് റെയില്‍വേ അഡ്വസറി ബോര്‍ഡ് മെമ്പര്‍ സിറാജുദ്ദീന്‍ ഇല്ലതൊടി പറഞ്ഞു.
ട്രാക്കിന്റെ ദൂരം, വരുമാനം എന്നിവ അടിസ്ഥാനമാക്കിയാണ് ബജറ്റില്‍ ഡിവിഷന് വിഹിതം നല്‍കുക. മംഗളൂരു ജംഗ്ഷന്‍, മംഗളൂരു സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനുകള്‍ പോകുന്നതോടെ റെയില്‍വേ ബജറ്റില്‍ വിഹിതം വീണ്ടും കുറയും. ഇതോടെ ചരക്ക് വരുമാനത്തിന്റെ 60% ഇല്ലാതാകും. കൂടാതെ
ട്രെയിന്‍ സമയത്തില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്. മലബാര്‍ എക്സ്പ്രസ്, മാവേലി എക്സ്പ്രസ്, ഏറനാട് എക്സ്പ്രസ്, പരശുറാം എക്സ്പ്രസ് തുടങ്ങി മംഗളൂരുവില്‍ നിന്നും പുറപ്പെടുന്ന എല്ലാ ട്രെയിനുകളുടെയും സമയം തീരുമാനിക്കുന്നത് ഇനി മൈസൂര്‍ ഡിവിഷനായിക്കും.
ട്രെയിന്‍ മെയിന്റനന്‍സ് നടത്തുന്നതിനുള്ള സൗകര്യവും പാലക്കാട് ഡിവിഷന് നഷ്ടമാകും. മാത്രമല്ല, പുതിയ ട്രെയിനുകള്‍ ലഭിക്കുന്നതും കുറയും. പനമ്പൂര്‍ ഗുഡ്സ് യാഡ് നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്റെ വരുമാനത്തില്‍ ഗണ്യമായ കുറവ് സംഭവിക്കും.
Comments
No comments yet. Be the first to comment!
Leave a Comment