Sunday, August 23, 2026
Kerala News

CMRL - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്: വീണയ്ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി

CMRL - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസ്: വീണയ്ക്കെതിരെ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി

കൊച്ചി: സിഎംആര്‍എല്‍ - എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി. അനധികൃത പണമിടപാടുകളില്‍ ടി വീണക്കെതിരെ കൃത്യമായ തെളിവുകളുണ്ട്. വാര്‍ത്താക്കുറിപ്പില്‍ പരാമര്‍ശിച്ചത് ഈ കണ്ടെത്തലുകളെന്ന് ഇഡിയുടെ വിശദീകരണം. വീണക്കെതിരെ ഇഡി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടിയെന്നായിരുന്നു പിണറായി വിജയന്റെ പ്രതികരണം.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പിണറായി വിജയന്‍ ഉയര്‍ത്തിയത്. വീണ തന്റെ മകളായതിനാലാണ് ഈ അന്വേഷണമെല്ലാം നടക്കുന്നത്. ഇഡി വാര്‍ത്താക്കുറിപ്പിനെയും അതില്‍ തന്റെ പദവിയെകുറിച്ച് പരാമര്‍ശച്ചതിനെയും പിണറായി വിമര്‍ശിച്ചു. റിയാസിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന ആക്ഷേപവും നിഷേധിച്ചു.

തനിക്കോ തന്റെ മകള്‍ക്കോ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലുമോ ഒരു തരത്തിലുമുള്ള ഹവാല ഇടപാടുകള്‍ ഇല്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. ഇ ഡി അന്വേഷണവുമായി വന്നപ്പോള്‍ വീണ അവരുമായി പൂര്‍ണമായി സഹകരിച്ചു. ഇനിയും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നതിനോ വിവരങ്ങള്‍ നല്‍കുന്നതിനോ തടസവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment