Sunday, August 16, 2026
Kerala News

കരുനാഗപ്പള്ളിയില്‍ 12 വയസുകാരനെ കാണാതായ സംഭവം: സൈക്കിളും ജഴ്‌സിയും കണ്ടെത്തി

 കരുനാഗപ്പള്ളിയില്‍ 12 വയസുകാരനെ കാണാതായ സംഭവം: സൈക്കിളും ജഴ്‌സിയും കണ്ടെത്തി

കൊല്ലം: കരുനാഗപ്പള്ളിയില്‍ 12 വയസുകാരനെ കാണാതായ സംഭവത്തില്‍ നിര്‍ണായക വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പുറത്ത്. കരുനാഗപ്പള്ളി കന്നേറ്റി പാട സൗത്ത് നൗഷാദിന്റെ മകനും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ബിലാലിനെയാണ് കാണാതായത്. കുട്ടി സൈക്കിളില്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി സ്ഥാപിച്ച സിസിടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. കന്നേറ്റി കായലിന് സമീപമുള്ള കാമറയിലും ബിലാല്‍ 

സൈക്കിളില്‍ കായല്‍ക്കര വരെ എത്തുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.  കായല്‍ക്കരയില്‍ നിന്ന് ബിലാലിന്റെ സൈക്കിളും ജഴ്‌സിയും കണ്ടെത്തിയതിനെത്തുടര്‍ന്ന് കന്നേറ്റി കായല്‍ കേന്ദ്രീകരിച്ച് ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കി. കുട്ടി കായലില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അപകടത്തില്‍പ്പെട്ടതാണോ എന്ന സംശയത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment