Friday, August 7, 2026
Kerala News

ശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകള്‍ക്ക് അവധി

 ശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകള്‍ക്ക് അവധി

സംസ്ഥാനത്ത് അതിശക്തമായ മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നും നാളെയുമായി വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 8 ജില്ലകളിലാണ് ഇന്ന് അതിശക്തമായ മഴ മുന്നറിയിപ്പുള്ളത്. മറ്റ് ആറ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ യെല്ലോ അലര്‍ട്ടും നിലവിലുണ്ട്. 

നാളെയും ഒന്‍പത് ജില്ലകളില്‍ ശക്തമായ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ചക്രവാതച്ചുഴിയും പസഫിക് സമുദ്രത്തിലെ ഡോള്‍ഫിന്‍  ചുഴലിക്കാറ്റുമാണ് നിലവില്‍ സംസ്ഥാനത്ത് മഴയുടെ ശക്തി വര്‍ധിപ്പിക്കുന്നത്. മഴയോടൊപ്പം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. 

കൂടാതെ, കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ നാളെ ഉച്ചവരെ കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം.  മഴ കനത്ത സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, പത്തനംതിട്ട, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ 7 ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല. 

തൃശ്ശൂര്‍, ഇടുക്കി ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ ജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത തുടരണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. 


Related News

Comments

No comments yet. Be the first to comment!

Leave a Comment