Friday, August 7, 2026
Kerala News

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഐഎം നേതാവ് ഐ.പി. ബിനു ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം

 ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഐഎം നേതാവ് ഐ.പി. ബിനു ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം


ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഐഎം നേതാവ് ഐ.പി. ബിനു ഉള്‍പ്പെടെ അഞ്ച് പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ കേസില്‍ ജാമ്യം ലഭിച്ച പ്രതികളുടെ എണ്ണം 24 ആയി.

ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഐ.പി. ബിനു മുട്ട എറിയുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തതായി അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്ന പത്ത് പേരില്‍ ഒരാളാണ് ഐ.പി. ബിനു. പിണറായി വിജയന്റെ വഴുതക്കാട്ടെ വസതിയില്‍ റെയ്ഡിനായി ഇഡി ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ മുന്‍നിരയില്‍ നിന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതും ഐ.പി. ബിനുവാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ആക്രമണത്തിന് നേതൃത്വം നല്‍കുകയും ചീമുട്ട എറിയുകയും ചെയ്തതായും അന്വേഷണത്തില്‍ പറയുന്നു.

ഇതിന് മുമ്പ്, കേസില്‍ അറസ്റ്റിലായ ഒന്‍പത് പ്രതികള്‍ക്ക് 67 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും, നാളെ വിധി പ്രസ്താവിക്കുന്ന ജഡ്ജിമാര്‍ പോലും ആക്രമിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

അന്വേഷണം അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. ഇരു വാദങ്ങളും പരിഗണിച്ച ശേഷമാണ് ഹൈക്കോടതി അഞ്ച് പ്രതികള്‍ക്ക് കൂടി ജാമ്യം അനുവദിച്ചത്.


Related News

Comments

No comments yet. Be the first to comment!

Leave a Comment