Thursday, August 6, 2026
India News

മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കും; തമിഴ്‌നാട് ബജറ്റില്‍ പ്രഖ്യാപനം

 മുല്ലപ്പെരിയാര്‍ ജലനിരപ്പ് ഉയര്‍ത്താന്‍ ശ്രമിക്കും; തമിഴ്‌നാട് ബജറ്റില്‍ പ്രഖ്യാപനം



നിലവിലുള്ള കരാറുകള്‍, ട്രൈബ്യൂണല്‍ വിധികള്‍, സുപ്രീംകോടതി ഉള്‍പ്പെടെയുള്ള നീതിന്യായ നിര്‍ദേശങ്ങള്‍ എന്നിവയ്ക്ക് അനുസൃതമായാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് ബജറ്റ് രേഖയില്‍ പറയുന്നു.

സംസ്ഥാനത്തിന്റെ ജലാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ തുടരുമെന്നും, തമിഴ്‌നാടിന്റെ അവകാശങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തുന്ന മേഘദാതു പദ്ധതി ഉള്‍പ്പെടെയുള്ള പദ്ധതികളെ എതിര്‍ക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കുന്നു. അന്തര്‍സംസ്ഥാന നദീജല പങ്കുവെക്കല്‍ വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ പൂര്‍ണമായി സംരക്ഷിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ദീര്‍ഘകാല ജലസുരക്ഷ ഉറപ്പാക്കുന്നതിനും കര്‍ഷകരുടെ ക്ഷേമം ശക്തിപ്പെടുത്തുന്നതിനുമായി മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തല്‍, ആനമലയാര്‍, നല്ലൂര്‍ അണക്കെട്ട് പദ്ധതികളുടെ നടപ്പാക്കല്‍, ഗോദാവരി-കാവേരി നദീബന്ധന പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കല്‍ എന്നിവയ്ക്കായി സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.


Related News

Comments

No comments yet. Be the first to comment!

Leave a Comment