Thursday, August 6, 2026
Kerala News

സ്ത്രീകളെക്കുറിച്ചുള്ള വിവാദ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോണ്‍

സ്ത്രീകളെക്കുറിച്ചുള്ള വിവാദ പരാമര്‍ശം: ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോണ്‍



തിരുവനന്തപുരം: സ്ത്രീകളെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോണ്‍. തന്റെ വാക്കുകള്‍ കൂടുതല്‍ ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതായിരുന്നുവെന്നും പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ ഖേദിക്കുന്നുവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ.എസ്.ആര്‍.ടി.സിയിലെ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്രാ പദ്ധതിയെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായത്. അത്തരത്തില്‍ സംസാരിക്കാന്‍ പാടില്ലായിരുന്നുവെന്നും സ്ത്രീകളോട് സര്‍ക്കാരിന് യാതൊരു തരത്തിലുള്ള വിവേചനവുമില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര അവരുടെ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണോ ഖേദം പ്രകടിപ്പിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആരും അങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

പ്രിയദര്‍ശിനി പദ്ധതി യു.ഡി.എഫിന്റെ അഭിമാനകരമായ പദ്ധതിയാണെന്നും അത് തുടര്‍ന്നും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി ഉപേക്ഷിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും പ്രതിപക്ഷത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം വ്യക്തമാക്കി.


Related News

Comments

No comments yet. Be the first to comment!

Leave a Comment